Quantcast

പത്തനംതിട്ടയില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന കേസ്: ഭാര്യയുമായുള്ള അടുപ്പമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതി

പ്രതി കുറ്റം സമ്മതിച്ചെന്നും മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമായിരുന്നു കൊലപാതകമെന്നും പൊലീസ്

MediaOne Logo

Web Desk

  • Published:

    20 Sept 2023 1:36 PM IST

പത്തനംതിട്ടയില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന കേസ്: ഭാര്യയുമായുള്ള അടുപ്പമാണ് കൊലപാതകത്തിന് പിന്നിലെന്ന്  പ്രതി
X

പത്തനംതിട്ട: കോയിപ്രം പുല്ലാട് സുഹൃത്തിനെ വെട്ടിക്കൊന്ന കേസിൽ പ്രതി മോൻസിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലക്കുപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു. തിങ്കളാഴ്ച വൈകുന്നേരമാണ് കാലൻ മോൻസി എന്ന വിനോദ് പ്രദീപിന്റെ വീട്ടിലെത്തി കൃത്യം നടത്തിയത്. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമായിരുന്നു കൊലപാതകം.

വീടിന്‍റെ പടിക്കെട്ടിലിരിക്കുകയായിരുന്നു പ്രദീപിനെ കത്തികൊണ്ട് കുത്തി. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് വീണ്ടും കത്തികൊണ്ട് കുത്തിയ ശേഷം ചതുപ്പിൽ താഴ്ത്തുകയായിരുന്നെന്നും പ്രതി കുറ്റം സമ്മതിച്ചെന്നും ഭാര്യയുമായുള്ള അടുപ്പമാണ് കൊലപാതക കാരണമെന്ന് മോൻസി മൊഴി നൽകിയതായും തിരുവല്ല ഡി.വൈ.എസ്.പി എസ്.അർഷാദ് പറഞ്ഞു.

മുൻപും പലതവണ ഭീഷണിയുമായി മോൻസി വീട്ടിലെത്തിയിരുന്നുവെന്ന് പ്രദീപിന്റെ അമ്മ പറയുന്നു. മരണം ഉറപ്പിച്ച ശേഷമാണ് മോൻസി മടങ്ങിയത്. മോൻസിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.


TAGS :

Next Story