Quantcast

കൊണ്ടോട്ടിയിൽ പാര്‍ക്കിംഗിന്‍റെ പേരില്‍ യുവാവും പൊലീസും തമ്മിൽ സംഘർഷം

കൊണ്ടോട്ടി പുളിക്കൽ സ്വദേശി നൗഫലും കൊണ്ടോട്ടി സ്റ്റേഷനിലെ സി.പി.ഒ സദഖത്തുള്ളയും തമ്മിലാണ് സംഘർഷമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2024-02-09 05:31:29.0

Published:

9 Feb 2024 8:50 AM IST

parking issue
X

സംഘര്‍ഷത്തിന്‍റെ ദൃശ്യം

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ യുവാവും പൊലീസും തമ്മിൽ പാർക്കിംഗിന്‍റെ പേരിൽ സംഘർഷം. കൊണ്ടോട്ടി പുളിക്കൽ സ്വദേശി നൗഫലും കൊണ്ടോട്ടി സ്റ്റേഷനിലെ സി.പി.ഒ സദഖത്തുള്ളയും തമ്മിലാണ് സംഘർഷമുണ്ടായത്.

പൊലീസ് അകാരണമായി മർദ്ദിച്ചു എന്നാണ് യുവാവിന്‍റെയും കുടുംബത്തിന്‍റെയും ആരോപണം. നൗഫലിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു.വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. നൗഫലും കുടുംബവും കൊണ്ടോട്ടിയിലുള്ള ഒരു ഹോട്ടലില്‍ നിന്നും പാഴ്സല്‍ വാങ്ങുന്നതിനായി വാഹനം പാര്‍ക്ക് ചെയ്തിരുന്നു. അതിനിടക്ക് മറ്റൊരു വാഹനം കയറിവരികയും ചെറിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. ഈ സമയത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സദഖത്തുള്ള അവിടെയെത്തുകയും നൗഫലിനോട് കാര്യം തിരക്കുകയും ചെയ്തു. ഇത് പിന്നീട് വാക്കുതര്‍ക്കത്തില്‍ കലാശിക്കുകയുമായിരുന്നു. സദഖത്തുള്ള തന്നെ വാഹനത്തില്‍ നിന്നും വലിച്ചിറക്കി മര്‍ദിച്ചുവെന്നാണ് നൗഫല്‍ ആരോപിക്കുന്നത്.



TAGS :

Next Story