Quantcast

തൃക്കാക്കരയിൽ പരിക്കേറ്റ കുട്ടിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യക്ക് ശ്രമിച്ചു

കുട്ടിയുടെ മാതൃ സഹോദരിയുടെ പങ്കാളി ആന്റണി ടിജിൻ കസ്റ്റഡിയിലായി

MediaOne Logo

Web Desk

  • Updated:

    2022-02-24 06:52:12.0

Published:

24 Feb 2022 6:40 AM GMT

തൃക്കാക്കരയിൽ പരിക്കേറ്റ കുട്ടിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യക്ക് ശ്രമിച്ചു
X

കോലഞ്ചേരി ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിലുള്ള കുട്ടിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രി കുട്ടിയുടെ അമ്മ ബാത്ത്‌റൂമിൽ കയറിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ടു കൈ തണ്ടയിലും മുറിവ് ഉണ്ടായിരുന്നു എന്ന് കോലഞ്ചേരി ആശുപത്രിയിലെ മെഡിക്കൽ സുപ്രണ്ട് ഡോ സോജൻ ഐപ്പ് അറിയിച്ചു.

അമ്മൂമ്മ മുറിയിൽ വെച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. കഴുത്തിന്റെ സൈഡിലും മുറിവുണ്ട്. അവർ ഗുളികകളും കഴിച്ചിട്ടുണ്ട്. എന്നാൽ രണ്ടുപേരും അത്യസന്നനിലയിൽ അല്ലെന്ന് ഡോക്ടർ പറഞ്ഞു.

അതേസമയം ഓക്‌സിജന്റെ കുറവ് കാരണം കുട്ടിയുടെ തലച്ചോറിന് പ്രശ്‌നം ഉണ്ടായി. Shaken baby syndrome എന്നാണ് ഇതിനെ പറയുന്നത്. അത് തനിയെ മാറുകയാണ് ചെയ്യേണ്ടത് എന്നും കുട്ടി അപകടനില തരണം ചെയ്തതായും അദ്ദേഹം അറിയിച്ചു.

നേരത്തെ കുട്ടി കണ്ണ് തുറന്നിരുന്നു. കുട്ടിക്ക് വായയിലൂടെ ഭക്ഷണം നൽകാനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ. 48 മണിക്കൂറിനിടയിൽ അപസ്മാരം സംഭവിക്കാത്തതാണ് ആശ്വാസകരമായത്. ഓരോ ദിവസം കഴിയും തോറും കുഞ്ഞ് ആരോഗ്യം വീണ്ടെടുക്കുകയാണ്. കടുത്ത അപസ്മാരത്തെ തുടർന്നായിരുന്നു പെൺകുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ചികിത്സയുടെ തുടക്കത്തിൽ അപസ്മാരം പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും മരുന്നുകൾ ഫലിച്ചതോടെ അപസ്മാരം കുറഞ്ഞു.ഇതോടെ കുട്ടികളുടെ ചികിത്സാ വിഭാഗത്തിൽ നിന്ന് കുട്ടിയെ ന്യൂറോ വിഭാഗത്തിലേക്ക് മാറ്റി. ചികിത്സയില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ല. കുട്ടിയുടെ രക്തസമ്മർദം, ഹൃദയമിടിപ്പ് എന്നിവയും സാധാരണ നിലയിലാണ്.

ശരീരത്തിലെ മുറിവുകളും ഉണങ്ങിത്തുടങ്ങി. കുട്ടിക്ക് ട്യൂബ് വഴി ദ്രവ രൂപത്തിലുള്ള ഭക്ഷണം നൽകിത്തുടങ്ങിയിട്ടുണ്ട്. കുട്ടി കണ്ണുതുറന്നതും പ്രതീക്ഷ നൽകുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. തലച്ചോറിൽ നീർക്കെട്ടുണ്ട് മരുന്നിലൂടെ അത് മാറ്റാൻ ശ്രമിക്കുകയാണ്. തലയുടെ പിന്നിൽ ഒരു ക്ഷതമുണ്ട്. അതിനുള്ളചികിത്സയും നൽകി വരികയാണ്. എല്ലാവരുടേയും പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നുന്നുണ്ട്. കുട്ടി സ്വയം വരുത്തിവെച്ച പരിക്കാണെന്ന ബന്ധുക്കളുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ മോഴികളിലെ വൈരുദ്യം കൂടുതൽ സംശയത്തിന് ഇടയാക്കന്നതായും പൊലീസ് പറയുന്നു.

അതേസമയം കുട്ടിയുടെ മാതൃ സഹോദരിയുടെ പങ്കാളി ആന്റണി ടിജിൻ കസ്റ്റഡിയിലായി. മൈസൂരുവിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ആന്റണിക്കൊപ്പം കുഞ്ഞിന്റെ മാതൃസഹോദരിയും മകനും ഉണ്ടായിരുന്നു. ഇവരെ രാത്രിയോടെ കൊച്ചിയിൽ എത്തിക്കും. ആന്റണിയെ മൈസൂരുവിൽ വെച്ച് ചോദ്യം ചെയ്യുന്നുണ്ടെന്നും. ആത്മഹത്യക്ക് ശ്രമിച്ചതിന് അമ്മക്കും അമ്മൂമ്മക്കും എതിരെ കേസെടുക്കുമെന്നും കമ്മീഷണർ കെ നാഗരാജു അറിയിച്ചു.


TAGS :

Next Story