വാൽപ്പാറയിൽ വീണ്ടും പുലിയുടെ ആക്രമണം; കുട്ടിയെ പുലി കടിച്ചുകൊന്നു
അസം സ്വദേശികളുടെ എട്ടുവയസുകാരനായ മകൻ നൂറിൻ ഇസ്ലാമിനെ ആണ് പുലി കൊന്നത്

തൃശൂർ: തമിഴ്‌നാട് വാൽപ്പാറയിൽ വീണ്ടും കുട്ടിയെ പുലി കടിച്ചുകൊന്നു. അസം സ്വദേശികളുടെ എട്ടുവയസുകാരനായ മകൻ നൂറിൻ ഇസ്ലാമിനെ ആണ് പുലി കൊന്നത്. വേവർലി എസ്റ്റേറ്റിലാണ് സംഭവം.
വൈകീട്ട് ആറുമണിയോടെയാണ് പാടിയുടെ സമീപത്ത് നിൽക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുന്നത്. കുട്ടിയെ പുലി കടിച്ചുകൊണ്ടുപോവുകയായിരുന്നു. പിന്നീട് നാട്ടുകാർ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മാസങ്ങൾക്ക് മുമ്പാണ് വാൽപ്പാറയിൽ വെച്ച് ജാർഖണ്ഡ് ദമ്പതികളുടെ ആറുവയസുകാരി റോഷ്‌നിയെ പുലി ഭക്ഷിച്ചത്. വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വീട്ടിൽ കയറിയായിരുന്നു പുലി പിടിച്ചുകൊണ്ടുപോയത്.
Next Story
Adjust Story Font
16

