Quantcast

തോട്ടം തൊഴിലാളികളുടെ ശമ്പളം കൂട്ടുന്നു; 41 രൂപ വർധിപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

തോട്ടം തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-06-02 10:53:51.0

Published:

2 Jun 2023 10:12 AM GMT

plantation workers
X

തിരുവനന്തപുരം: തോട്ടം തൊഴിലാളികൾക്ക് 41 രൂപ വേതനവർധന ഏർപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. 2023 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളവർധന നടപ്പാക്കും. തൊഴിലാളികളുടെ പ്രശ്‌നപരിഹാരത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും തോട്ടം തൊഴിലാളികളുടെ വേതനവർധന സംബന്ധിച്ച് വിളിച്ച പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

തോട്ടം തൊഴിലാളികളുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് ഇപ്പോൾ അംഗീകാരമായിരിക്കുന്നത്. ലേബർ കമ്മീഷൻ ഓഫീസർ കെ വാസുകി, അഡീഷണൽ ലേബർ കമ്മീഷണർ കെ ശ്രീലാൽ അടക്കമുള്ളവരുമായി മന്ത്രി ചർച്ച നടത്തി. തോട്ടം തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഡിസംബർ മാസത്തെ ശമ്പളമടക്കം മുൻകാല പ്രാബല്യത്തോടെ നൽകാനും തീരുമാനമായിട്ടുണ്ട്.

അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം വളരെ പെട്ടെന്ന് തന്നെ തുക തൊഴിലാളികളുടെ കൈകളിലേക്ക് എത്തുന്ന രീതിയിൽ ക്രമീകരണം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story