'എന്നെ തോൽപ്പിക്കണം'; അഭ്യര്‍ഥനയുമായി പാലായിലെ സ്വതന്ത്ര സ്ഥാനാർഥി, കാരണം ഇതാണ്..
ഓട്ടോറിക്ഷ ഡ്രൈവറാണ് സന്തോഷ് പുളിക്കൽ

കോട്ടയം: തെരഞ്ഞെടുപ്പായാല്‍ സാധാരണ സ്ഥാനാർഥികൾ വോട്ട് ചോദിച്ചാണ് വരാറുള്ളത്, എന്നാൽ പാലായിൽ ഒരു സ്ഥാനാർഥി വരുന്നത് തന്നെ 'തോൽപ്പിക്കണം' എന്ന അപേക്ഷയുമായാണ്! എട്ടു വട്ടം മത്സരിച്ചിട്ടും വിജയം കനിയാത്തതിൽ മനംമടുത്ത് വ്യത്യസ്തമായ ഒരു പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വതന്ത്ര സ്ഥാനാർഥി സന്തോഷ് പുളിക്കൽ.
തെരഞ്ഞെടുപ്പിൽ തോൽപ്പിക്കണമെന്ന് അഭ്യർഥിച്ച് പോസ്‌റ്ററും സന്തോഷ് പുളിക്കൽ പുറത്തിറക്കിയിട്ടുണ്ട്. തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവിയിൽ മനം മടുത്താണ് ഇങ്ങനെ പോസ്റ്റർ ഇറക്കാൻ കാരണമെന്ന് സന്തോഷ് പറയുന്നു.
ഓട്ടോറിക്ഷ ഡ്രൈവറായ സന്തോഷ് പാലാ നിയോജക മണ്ഡലത്തിൽ സ്വതന്ത്രനായാണ് ജനവിധി തേടുന്നത്. മുമ്പ് എട്ടു തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. എട്ടിലും തോൽവിയായിരുന്നു ഫലം. തന്നെ പോലെയുള്ളവരെ തുടർച്ചയായി പരാജയപ്പെടുത്തുന്ന സമൂഹത്തിനെതിരാണ് സന്തോഷിൻ്റെ പോസ്‌റ്റർ . ഈ വരികൾ ഹൃദയത്തിൽ നിന്നു വന്നതെന്നും സന്തോഷ് പറയുന്നു.
പ്രമുഖ മുന്നണികൾ തന്നെ പോലെ സാമൂഹിക പ്രതിബദ്ധതയുള്ള പൊതുപ്രവർത്തകരെ അവഗണിക്കുന്നതിലും സന്തോഷിന് അതൃപ്തിയുണ്ട്. ഇക്കുറി വിധി എന്തായാലും തെരഞ്ഞെടുപ്പുകളിൽ നിന്നും പിൻവാങ്ങില്ലെന്നാണ് സന്തോഷ് പുളിക്കലിൻ്റെ നിലപാട് .
Adjust Story Font
16

