Quantcast

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തെരഞ്ഞെടുപ്പ്: പി.ടി ഉഷക്ക് തോൽവി

അഞ്ജു ബോബി ജോർജ്, സൈന നെഹ്‍വാൾ എന്നിവരടങ്ങിയ പാനലിന് ജയം

MediaOne Logo

Web Desk

  • Updated:

    2026-11-09 16:27:00

Published:

9 Nov 2026 7:14 PM IST

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തെരഞ്ഞെടുപ്പ്: പി.ടി ഉഷക്ക് തോൽവി
X

തിരുവനന്തപുരം: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് പി.ടി ഉഷക്ക് തോൽവി. ന്യൂ ഭാരത് പാനലിലെ എല്ലാവരും വിജയിച്ചു. അഞ്ജു ബോബി ജോർജ്, സൈന നെഹ്‍വാൾ ഡോള ബാനർജി എന്നിവരടങ്ങിയ പാനലാണ് വിജയിച്ചത്.

സ്പോർട്സ് പേഴ്സൺ ഔട്ട്സ്റ്റാൻഡിങ് വിഭാഗത്തിലേക്കുള്ള തെരഞ്ഞെടുപ്പാണ് പൂർത്തിയായത്. ഈ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നവർക്ക് മാത്രമേ അധ്യക്ഷ പദവിയിലേക്കുള്ള ജനറൽ ബോഡി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുകയുള്ളൂ.

തന്നെ തോൽപ്പിക്കാൻ സംഘടിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, ന്യൂ ഭാരത് പാനൽ വാട്സാപ്പിലൂടെ തനിക്കെതിരെ ക്യാമ്പയിൻ നടത്തുന്നുണ്ടെന്നും പി.ടി ഉഷ നേരത്തെ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ഭരണാധികാരികൾക്ക് പരാതിയും നൽകിയിരുന്നു.

വനിതാ വിഭാഗത്തിൽ നാല് സ്ഥാനങ്ങളിലേക്ക് ആറുപേർ മത്സരിക്കാൻ എത്തിയതാണ് തെരഞ്ഞെടുപ്പ് അനിവാര്യമാക്കിയത്. പുരുഷ വിഭാഗത്തിൽ നാല് സ്ഥാനങ്ങളിലേക്ക് നാലുപേർ മാത്രമുണ്ടായിരുന്നതിനാൽ അവിടെ തെരഞ്ഞെടുപ്പില്ലാതെ വിജയികളെ തീരുമാനിച്ചിരുന്നു.

TAGS :

Next Story