ഐഎൻഎൽ ഭാരവാഹികളെ തെരഞ്ഞെടുത്തു; അഹമ്മദ് ദേവർകോവിൽ എംഎൽഎ (പ്രസി), കാസിം ഇരിക്കൂർ( ജന. സെക്ര)
ബി. ഹംസ ഹാജിയാണ് ട്രഷറര്‍

അഹമ്മദ് ദേവർകോവിൽ,കാസിം ഇരിക്കൂർ photo| special arrangement
കോഴിക്കോട്: ഇന്ത്യൻ നാഷണൽ ലീഗ് (ഐ.എൻ.എൽ) അടുത്ത മൂന്നു വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. അഹമ്മദ് ദേവർകോവിൽ എം.എൽ.എയാണ് പ്രസിഡണ്ട്. കാസിം ഇരിക്കൂറിനെ ജനറൽ സെക്രട്ടറിയായും ബി. ഹംസ ഹാജിയെ ട്രഷററായും തെരഞ്ഞെടുത്തു.
ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ ചേർന്ന കൗൺസിൽ മീറ്റിൽ പാർട്ടി അഖിലേന്ത്യ പ്രസിഡണ്ട് പ്രൊഫസർ മുഹമ്മദ് സുലൈമാൻ ആയിരുന്നു റിട്ടേണിംഗ് ഓഫീസർ. മറ്റു ഭാരവാഹികൾ : വൈസ് പ്രസിഡണ്ടുമാർ സി.എച്ച് ഹമീദ് മാസ്റ്റർ, സമദ് തയ്യിൽ, മൊയ്തീൻ കുഞ്ഞി കളനാട്. സെക്രട്ടറിമാർ: എം.എ ലത്തീഫ്, അഷറഫ് അലി വല്ലപ്പുഴ, ഒ.ഒ ശംസു, സൺ റഹിം.
ഓർഗനൈസിംഗ് സെക്രട്ടറി സി.പി അൻവർ സാദാത്ത്. ഫിനാൻസ് സെക്രട്ടറി എം. ഇബ്രാഹിം മറ്റു ഭാരവാഹികളെ പിന്നീട് തീരുമാനിക്കും.
പാർട്ടി സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിൽ എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ മീറ്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ ഉദ്ഘാടനം ചെയ്തു. എം.എ ലത്തിഫ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കാസിം ഇരിക്കൂർ സ്വാഗതവും അഷറഫ് അലി വല്ലപ്പുഴ നന്ദിയും പറഞ്ഞു. കൗൺസിൽ മീറ്റിനു ശേഷം സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ മാർച്ച് നടത്തി.
Adjust Story Font
16

