Quantcast

എയർഹോൺ ഘടിപ്പിച്ച പ്രൈവറ്റ് ബസുകൾക്ക് പിടിവീണു; 1,17,000 രൂപ പിഴ ഈടാക്കി എംവിഡി

റോഡിൽ അടിയുണ്ടാക്കിയ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

MediaOne Logo

Web Desk

  • Published:

    18 Jan 2024 7:04 PM IST

mvd_kozhikode
X

കോഴിക്കോട്: കോഴിക്കോട് മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ 1,17, 000 രൂപ പിഴ ഈടാക്കി. എയർഹോൺ ഘടിപ്പിച്ച മുപ്പത്തിയൊന്ന് ബസുകൾക്കെതിരെ നടപടി സ്വീകരിച്ചെന്നും ആർ ടി ഒ എൻഫോസ്‌മെന്റ് വിഭാഗം പറഞ്ഞു.

തലശ്ശേരി കോഴിക്കോട് റൂട്ടിൽ ജീർണിച്ച ബോഡിയുമായി സർവീസ് നടത്തിയ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. റോഡിൽ അടിയുണ്ടാക്കിയ മെഡിക്കൽ കോളേജ് ബേപ്പൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവർ ശബരീഷിന്റെ ലൈസൻസ് റദ്ദാക്കി. കോഴിക്കോട്, താമരശ്ശേരി, മുക്കം, നരിക്കുനി തുടങ്ങി വിവിധ സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

TAGS :

Next Story