Quantcast

കെഎസ്ആർടിസി ബസുകൾ കഴുകി വൃത്തിയാക്കാൻ നിർദേശം

വൃത്തി ശൂന്യമായും നിർദ്ദേശങ്ങൾക്ക് വിരുദ്ധമായും ഏതെങ്കിലും ബസുകൾ സർവ്വീസ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഡിപ്പോയിലെ മുഴുവൻ ബസ് വാഷർമാരുടേയും സേവനം യാതൊരു മുന്നറിയിപ്പും കൂടാതെ അവസാനിപ്പിക്കുമെന്നും സിഎംഡി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2022-01-10 13:42:42.0

Published:

10 Jan 2022 1:25 PM GMT

കെഎസ്ആർടിസി ബസുകൾ കഴുകി വൃത്തിയാക്കാൻ നിർദേശം
X

കെഎസ്ആർടിസി ബസുകൾ കഴുകി വൃത്തിയാക്കാൻ ജീവനക്കാർക്ക് നിർദേശം നൽകി. ഫാസറ്റ്, സിറ്റി സർക്കുലർ ബസുകൾ രണ്ട് ദിവസത്തിലൊരിക്കലും , ഓർഡിനറി ജൻറം നോൺ എസി ബസുകൾ മൂന്ന് ദിവസത്തിലൊരിക്കലും കഴുകി വൃത്തിയാക്കാനാണ് ഉത്തരവ്. ഇതിനായി യൂണിറ്റ് ഓഫീസർമാർ സർവ്വീസിന് നൽകുന്ന ബസുകൾ ശരിയായ രീതിയിൽ കഴുകി വൃത്തിയാക്കുന്നതിന് ബസ് വാഷിംഗ് ജീവനക്കാരെ നിയോഗിക്കാനും നിർദ്ദേശം നൽകി. യൂണിറ്റുകളിൽ ഉള്ള ബസിന്റെ അനുപാതത്തിനനുസരിച്ച് വാഷിംഗ് ഷെഡ്യൂൽ ക്രമീകരിച്ച് നൽകുകയും ചെയ്യും.

വൃത്തി ശൂന്യമായും നിർദ്ദേശങ്ങൾക്ക് വിരുദ്ധമായും ഏതെങ്കിലും ബസുകൾ സർവ്വീസ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഡിപ്പോയിലെ മുഴുവൻ ബസ് വാഷർമാരുടേയും സേവനം യാതൊരു മുന്നറിയിപ്പും കൂടാതെ അവസാനിപ്പിക്കുകയും ബസ് കഴുകുന്ന കരാർ കുടുംബ ശ്രീ പോലുള്ള ഏജൻസികൾക്ക് നൽകുന്നതായിരിക്കുമെന്നും സിഎംഡി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കൂടാതെ എല്ലാ ബസുകൾക്കും റിവേഴ്‌സ് ലൈറ്റ്, ഇന്റിക്കേറ്റർ, ബോട്ടിൽ ഫോൾഡർ, എയർ വിന്റ് എന്നിവ ഘടിപ്പിക്കാനും ഡ്രൈവർമാർക്ക് മൂവ് ചെയ്യുന്ന സീറ്റു നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ലൈറ്റ് ഇല്ലാതെയും, ഹോൺ ഇല്ലാതെയും, വൃത്തിയില്ലാതെയും ബസുകൾ സർവ്വീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയും ബസ് നമ്പരും സഹിതം യാത്രാക്കാർക്ക് 9400058900 എന്ന വാട്ട്‌സ് ആപ്പ് നമ്പരിലേക്ക് വിവരമറിയിക്കാമെന്നും കെഎസ്ആർടിസി അറിയിച്ചു.

TAGS :

Next Story