സമസ്തയിൽ താത്കാലിക സമവായം; ലീഗ് അനുകൂല- വിരുദ്ധ വിഭാഗങ്ങൾ തമ്മിലെ പ്രശ്‌നത്തിൽ പരിഹാരം ഉറപ്പുനൽകി നേതൃത്വം
നേതാക്കൾ ഉന്നയിച്ച വിഷയങ്ങൾ കേട്ടു. അടുത്ത ദിവസങ്ങളില്‍ പരിഹാരമുണ്ടാക്കുമെന്നും അതുവരെ പരസ്യപ്രസ്താവന നടത്തരുതെന്നും ജിഫ്രി തങ്ങള്‍

കോഴിക്കോട്: സമസ്തയിലെ ലീഗ് അനുകൂല- വിരുദ്ധ വിഭാഗങ്ങൾ തമ്മിലെ പ്രശ്‌നത്തിൽ താത്കാലിക സമവായം. തർക്ക വിഷയങ്ങൾ പരിഹരിക്കാമെന്ന് സമസ്ത നേതൃത്വം ഇരു വിഭാഗങ്ങളോടും അറിയിച്ചു.
സമസ്ത മുശാവറയില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത മുസ്തഫൽ ഫൈസിയെ തിരിച്ചെടുക്കണമെന്ന് ലീഗ് അനുകൂല വിഭാഗം ഉന്നയിച്ചു. സിഐസിയിലെ സമസ്ത തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങൾ ലീഗ് വിരുദ്ധ വിഭാഗവും ഉന്നയിച്ചു.
നേതാക്കൾ ഉന്നയിച്ച വിഷയങ്ങൾ കേട്ടെന്നും അടുത്ത ദിവസങ്ങളില്‍ പരിഹാരമുണ്ടാക്കുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. അതുവരെ നേതാക്കൾ പരസ്യ പ്രസ്താവന നടത്തരുതെന്നും ജിഫ്രി തങ്ങൾ നിർദേശം നൽകി.
പരസ്യ നിലപാടുണ്ടായാൽ നടപടി എടുക്കുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. ഇന്ന് കോഴിക്കോട് ചേർന്ന അനുരഞ്ജന ചർച്ചയിലാണ് തീരുമാനം. പ്രശ്ന പരിഹാരമുണ്ടാകുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു.
Watch Video Report
Adjust Story Font
16

