Quantcast

പീഡനക്കേസ് പ്രതിയെ സി.പി.എം തിരിച്ചെടുത്തതിനെതിരെ പോസ്റ്റർ ഒട്ടിച്ചതിൽ അന്വേഷണം

തിരുവല്ല ഏരിയാ കമ്മിറ്റിയാണ് അന്വേഷണ കമ്മീഷനെ നിയമിച്ചത്.

MediaOne Logo

Web Desk

  • Published:

    2 July 2024 11:07 AM IST

Investigation about posters against the CPMs reinstatement of the accused in rape case
X

പത്തനംതിട്ട: പീഡനക്കേസ് പ്രതി സി.സി സജിമോനെ സി.പി.എം തിരിച്ചെടുത്തതിനെതിരെ പോസ്റ്ററൊട്ടിച്ച് പ്രതിഷേധിച്ചത് അന്വേഷിക്കാൻ പാർട്ടി തീരുമാനം. തിരുവല്ല ഏരിയാ കമ്മിറ്റിയാണ് അന്വേഷണ കമ്മീഷനെ നിയമിച്ചത്. പോസ്റ്റർ തയ്യാറാക്കിയത് പാർട്ടിക്കാർ തന്നെയാണെന്ന് ആരോപണമുന്നയിച്ചിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സജിമോന്റെ സസ്‌പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കാൻ പാർട്ടി കൺട്രോൾ കമ്മീഷൻ നിർദേശിച്ചത്. സജിമോനെ തിരിച്ചെടുത്തതിന് പിന്നാലെ ഇതിനെതിരെ തിരുവല്ലയിൽ വ്യാപകമായി പോസ്റ്റർ ഒട്ടിച്ചിരുന്നു. സജിമോനെതിരെ പാർട്ടിക്കകത്ത് നടക്കുന്ന നീക്കത്തിന്റെ ഭാഗമായാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടതെന്ന് ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്.

TAGS :

Next Story