'അന്വേഷണം പ്രഹസനം' എം.ആർ അജിത് കുമാറിന് വിജിലൻസ് ക്ലീൻ ചിറ്റ് കൊടുത്തതിൽ പി.വി അൻവർ
ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമേ ക്ലീൻ ചിറ്റ് നൽകിയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും അൻവർ പറഞ്ഞു

മലപ്പുറം: എഡിജിപി എം.ആർ അജിത് കുമാറിന് അനധികൃത സ്വത്ത് സമ്പാദനം കേസിൽ ക്ലീൻ ചിറ്റ് നൽകിയ വിളിജിലൻസ് നടപടിക്കെതിരെ മുൻ എംഎൽഎ പി.വി അൻവർ. എഡിജിപി എം.ആർ അജിത്കുമാറിനെതിരായ തെളിവുകളെല്ലാം വിജിലൻസിന് നൽകിയിരുന്നെന്നും അന്വേഷണം പ്രഹസനമായിരുന്നെന്നും അൻവർ മീഡിയണിനോട് പറഞ്ഞു.
ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമേ ക്ലീൻ ചിറ്റ് നൽകിയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും അൻവർ പറഞ്ഞു. അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടൽ നടന്നുവെന്നും അൻവർ ആരോപിച്ചു. കൃത്യമായ തെളിവുകൾ നൽകി വിചാരണക്ക് കൊടുത്ത കേസാണ് ഇങ്ങനെ അട്ടിമറിച്ചതെന്നും അൻവർ പറഞ്ഞു.
Next Story
Adjust Story Font
16

