Quantcast

കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം; നാട്ടാനപരിപാലന ചട്ട ലംഘനമുണ്ടായെന്ന അന്വേഷണ റിപ്പോർട്ട് പുറത്ത്

സംഭവത്തിൽ വനം വകുപ്പും പോലീസും കേസ്സെടുത്തു

MediaOne Logo

Web Desk

  • Published:

    14 Feb 2025 6:14 PM IST

കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം; നാട്ടാനപരിപാലന ചട്ട ലംഘനമുണ്ടായെന്ന അന്വേഷണ റിപ്പോർട്ട് പുറത്ത്
X

മലപ്പുറം: കൊയിലാണ്ടിയിൽ ആനയിടഞ്ഞതിൽ നാട്ടാനപരിപാലന ചട്ട ലംഘനം ഉണ്ടായിട്ടുണ്ടെന്ന് വനം വകുപ്പിൻറെ അന്വേഷണ റിപ്പോർട്ട്.തുടർച്ചയായ വെടിക്കെട്ടിന്റെ ആഘാതത്തിൽ പീതാംബരൻ എന്ന ആന ഇടഞ്ഞ് ഗോകുൽ എന്ന ആനയെ കുത്തുകയായിരുന്നു. വനം വകുപ്പിൻറെ റിപ്പോർട്ട് മീഡിയവണിന് ലഭിച്ചു. ക്ഷേത്രത്തിന്റെ എഴുന്നള്ളിപ്പ് ലൈസൻസ് റദ്ദ് ചെയ്യുമെന്ന് വനം മന്ത്രി മീഡിയവണിനോട് പറഞ്ഞു.

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞതിനെ തുടർന്ന് മൂന്ന് പേർ മരിച്ചതിൽ ക്ഷേത്ര കമ്മിറ്റിക്കും ആനയുടമകൾക്കും വീഴ്ചയുണ്ടായതായാണ് സോഷ്യൽ ഫോറസ്ട്രി വിഭാഗം കൺസർവേറ്ററുടെ കണ്ടെത്തൽ.ആനക്ക് ഇടചങ്ങല ഇട്ടിരുന്നില്ലെന്ന് വനം വകുപ്പിൻറ റിപ്പോർട്ടിൽ പറയുന്നു. വെടിക്കെട്ട് നടത്തിയത് അശ്രദ്ധമായാണെന്നും റിപ്പോർട്ടിലുണ്ട്. ഇത് രണ്ടും നാട്ടാനപരിപാലന ചട്ടത്തിൻറെ ലംഘനമാണ്. ആനയുടമകളും ക്ഷേത്രം ഭാരവാഹികളും ഉത്തരവാദികളാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു

കൊയിലാണ്ടിയിൽ ആന ഇടഞ്ഞതിൽ ക്ഷേത്ര കമ്മറ്റിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പറഞ്ഞു.

സംഭവത്തിൽ വനം വകുപ്പും പോലീസും കേസ്സെടുത്തു.

TAGS :

Next Story