'പഹൽഗാമില്‍ സുരക്ഷാവീഴ്ചയുണ്ടായി എന്നത് എല്ലാവരും കാണുന്നതല്ലേ...'?; കേന്ദ്രസർക്കാറിനെ വെട്ടിലാക്കി രാജീവ് ചന്ദ്രശേഖർ
'എങ്ങനെ നടന്നു എന്നുള്ളതെല്ലാം സർക്കാർ പരിശോധിക്കും'

തിരുവനന്തപുരം: കേന്ദ്രസർക്കാരിനേയും ബിജെപി ദേശീയനേതൃത്വത്തിനേയും വെട്ടിലാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പെഹൽഗാമിലെ ഭീകരാക്രമണത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായി എന്ന് എല്ലാവരും കാണുന്നതല്ലേയെന്ന് എന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു. 'പാകിസ്താനി ഭീകവാദികൾ വന്ന് മതംചോദിച്ച് നിരപരാധികളായ സഞ്ചാരികളെ കൊന്നത് നമ്മൾ കണ്ടു. ഇത് എങ്ങനെ നടന്നുവെന്നത് സർക്കാർ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനെതിരെ എല്ലാവരും ഒന്നിക്കണം. സിപിഎമ്മും കോൺഗ്രസും ഇത് മനസ്സിലാക്കണം. സതീശനും എം.എ ബേബിയും സുരക്ഷാ വിദഗ്ധരാവേണ്ടെന്നും' രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അതേസമയം, പെഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനിലെ ഹൈകമ്മീഷനിലെ സുരക്ഷ ഒഴിവാക്കാൻ കേന്ദ്രസർക്കാർ. ഹൈ കമ്മീഷന് മുന്നിലെ പൊലീസ് ബാരിക്കേടുകൾ നീക്കം ചെയ്തു. പാകിസ്താന്‍റെ എക്സ് അക്കൗണ്ടും ഇന്ത്യ മരവിപ്പിച്ചു. ഇന്ത്യയിൽ പാകിസ്താന്‍ എക്സ് അക്കൗണ്ട് ഇനി ലഭിക്കില്ല.
വീഡിയോ റിപ്പോര്‍ട്ട് കാണാം
Adjust Story Font
16

