ഗസ്സയിൽ ഇസ്രായേൽ ആക്രമണം; 10 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരില്‍ അഞ്ച് വയസ്സുകാരിയും

MediaOne Logo

Web Desk

  • Updated:

    2022-08-06 02:05:33.0

Published:

5 Aug 2022 3:05 PM GMT

ഗസ്സയിൽ ഇസ്രായേൽ ആക്രമണം; 10 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
X

ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് വയസുകാരി ഉൾപ്പടെ 10 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. പ്രതിരോധ സംഘടനയായ ഇസ്‌ലാമിക് ജിഹാദിന്‍റെ കമാണ്ടറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആക്രമണത്തില്‍ നാല്‍പ്പതിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

എന്നാല്‍ 15 ലേറെ തീവ്രവാദികളെ വധിച്ചു എന്ന് സൈന്യം വ്യക്തമാക്കി. യുദ്ധം ഏറെ കാലം നീണ്ടു നില്‍ക്കും എന്ന മുന്നറിയിപ്പ് കൂടി ഇസ്രയേല്‍ സേന ഫലസ്തീന് നല്‍കി.ഇനി ഇസ്രയേലുമായി ഒരു അനുരഞ്ജനത്തിനും തയ്യാറല്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്ന് ഹമാസുൾപ്പടെയുള്ള സംഘടനകൾ വ്യക്തമാക്കി.

TAGS :

Next Story