Quantcast

'രണ്ടില ചിഹ്നം ഇടത് അണികൾ ഏറ്റെടുത്ത് കഴിഞ്ഞു'; തോമസ് ചാഴികാടൻ

യഥാർഥ കേരള കോൺഗ്രസ് ഏതെന്ന് തെളിയിക്കപ്പെട്ടെന്നും തോമസ് ചാഴികാടൻ മീഡിയവണ്‍‌ 'ദേശീയപാത'യില്‍

MediaOne Logo

Web Desk

  • Updated:

    2024-03-27 12:40:19.0

Published:

27 March 2024 11:59 AM GMT

Thomas chazhikadan,
X

കോട്ടയം: രണ്ടില ചിഹ്നം ഇടത് അണികൾ ഏറ്റെടുത്ത് കഴിഞ്ഞുവെന്ന് കോട്ടയത്തെ എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ. യഥാർഥ കേരള കോൺഗ്രസ് ഏതെന്ന് തെളിയിക്കപ്പെട്ടതാണെന്നും തോമസ് ചാഴികാടൻ മീഡിയവൺ 'ദേശീയപാത'യിൽ പറഞ്ഞു.

'ജനങ്ങൾക്ക് ഒരു കൺഫ്യൂഷനുമില്ല. യു.ഡി.എഫിൽ മത്സരിച്ച് ജയിച്ചതിന് ശേഷം ഞങ്ങളെ പുറത്താക്കിയ സാഹചര്യത്തിലാണ് എൽ.ഡി.എഫിലേക്ക് വന്നത്. എൽ.ഡി.എഫിൽ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. ഞങ്ങൾ വന്നതോട് കൂടി എൽ.ഡി.എഫിന്റെ പ്രവർത്തനം കൂടുതൽ ശക്തിപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പും നിയമസഭാതെരഞ്ഞെടുപ്പുമെല്ലാം ഇതിന് തെളിവാണ്. കോട്ടയം ജില്ലയിലും കേരളത്തിലാകെയും വലിയ മുന്നേറ്റം നടത്താൻ എൽ.ഡി.എഫിന് കഴിഞ്ഞു എന്നതാണ് യാഥാർഥ്യം.'..അദ്ദേഹം പറഞ്ഞു.

'ഇന്ത്യയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച ഒരു കേരള കോൺഗ്രസേ ഉള്ളൂ.. അത് കേരള കോൺഗ്രസ് എമ്മാണ്. ഈ രണ്ടില ചിഹ്നം ജനങ്ങളുടെ മനസിൽ വളരെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്'. തോമസ് ചാഴികാടന്‍ പറഞ്ഞു.


TAGS :

Next Story