Quantcast

ചികിത്സ വൈകിയതിനെ തുടർന്ന് വിദ്യാർഥി മരിച്ചെന്ന് ആരോപണം

പൊലീസും ആശുപത്രി അധികൃതരും ആരോപണം നിഷേധിച്ചു

MediaOne Logo

Web Desk

  • Updated:

    2021-11-17 02:51:52.0

Published:

17 Nov 2021 1:50 AM GMT

ചികിത്സ വൈകിയതിനെ തുടർന്ന് വിദ്യാർഥി മരിച്ചെന്ന് ആരോപണം
X

തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ വൈകിയതിനെ തുടർന്ന് വിദ്യാർഥി മരിച്ചെന്ന് ആരോപണം. ബൈക്ക് അപകടത്തിൽ പരിക്കേറ്റ 21കാരനെ ആശുപത്രിയിൽ എത്തിച്ചിട്ടും ചികിത്സ നൽകിയത് പത്ത് മിനിറ്റ് കഴിഞ്ഞാണെന്ന് സഹപാഠികൾ ആരോപിച്ചു. പൊലീസും ആശുപത്രി അധികൃതരും ആരോപണം നിഷേധിച്ചു. ആലപ്പുഴ കായംകുളം സ്വദേശി എസ്. ഉണ്ണിക്കുട്ടനാണ് ഇന്നലെ മരിച്ചത്.

ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടം. ഉടൻ തൊടുപുഴ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും അകത്തേക്ക് കൊണ്ടുപോകാൻ പത്ത് മിനിറ്റോളം കഴിഞ്ഞെന്നാണ് ആരോപണം. ചോര വാർന്നൊഴുകുന്ന സുഹൃത്തിനെ തങ്ങൾ എടുത്തുകയറ്റുകയായിരുന്നുവെന്നും സഹപാഠികൾ പറഞ്ഞു. എന്നാൽ വിദ്യാർഥികളുടെ വാദം നിഷേധിച്ച പൊലിസ് തെളിവായി ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ കാണിച്ചു. 12 മണിയോടെ അത്യാഹിത വിഭാഗത്തിലെത്തിന് മുമ്പിലെത്തിച്ച ഉണ്ണിക്കുട്ടനെ അകത്തേക്ക് കൊണ്ടുപോകാൻ മൂന്ന് മിനിറ്റിൽ താഴെ മാത്രമേ എടുത്തൊള്ളൂവെന്ന് പൊലിസ് വിശദീകരിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചുവെന്നും ചികിത്സ വൈകിയിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.

തൊടുപുഴയിലെ സ്വകാര്യ പോളിടെക്‌നിക് കോളജിലെ മൂന്നാം വർഷ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥിയാണ് ഉണ്ണിക്കുട്ടൻ. സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവെ പെരുംപള്ളിച്ചിറയിൽ വെച്ച് ബൈക്ക് മതിലിൽ ഇടിക്കുകയായിരുന്നു. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

TAGS :
Next Story