Quantcast

സ്ത്രീ സുരക്ഷയെന്നു മൈക്ക് കിട്ടുമ്പോൾ തള്ളി മറിച്ചാൽ മാത്രം പോരാ, അതിനുവേണ്ടി വിജയൻ പ്രവർത്തിക്കുകയും വേണം; കെ.സുധാകരൻ

കൊട്ടാരക്കരയിലെ കൊലപാതകത്തിൽ ഡോക്ടർക്ക് സുരക്ഷയൊരുക്കാത്ത പൊലീസിനെതിരെ നടപടി വേണമെന്ന് കെ.സുധാകരൻ

MediaOne Logo

Web Desk

  • Updated:

    2023-05-10 07:17:37.0

Published:

10 May 2023 7:13 AM GMT

k sudhakaran, congress
X

വയനാട്: കൊട്ടാരക്കരയിലെ കൊലപാതകത്തിൽ ഡോക്ടർക്ക് സുരക്ഷയൊരുക്കാത്ത പൊലീസിനെതിരെ നടപടി വേണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ആരോഗ്യ മന്ത്രിയുടെ പ്രതികരണം പരിഹാസ്യമാണെന്നും ഡോക്ടർമാർക്ക് സുരക്ഷയൊരുക്കണമെന്നും പറഞ്ഞ സുധാകരൻ ലഹരി വ്യാപാരത്തിന് സഹായമൊരുക്കുന്നത് പൊലീസാണെന്നും ആരോപിച്ചു.

മാഫിയയും ഗുണ്ടാ സംഘങ്ങളും കേരളത്തെ വരിഞ്ഞുമുറുക്കുകയാണെന്നും ഇവരെ നിയന്ത്രിക്കാൻ കഴിയാത്ത നോക്കുകുത്തിയായ ആഭ്യന്തര മന്ത്രിയാണ് പിണറായി വിജയനെന്നും സുധാകരൻ പറഞ്ഞു. ലഹരി -ഗുണ്ടാ സംഘങ്ങളെ വളർത്തിയതിൽ സിപിഎമ്മിനും പിണറായി വിജയന്റെ ഭരണത്തിനുമുള്ള പങ്ക് കണ്ടില്ലെന്ന് നടിക്കരുതെന്നും സ്ത്രീ സുരക്ഷയെന്നു മൈക്ക് കിട്ടുമ്പോൾ തള്ളി മറിച്ചാൽ മാത്രം പോരാ അതിനുവേണ്ടി പ്രവർത്തിക്കുകയും വേണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

'സുരക്ഷിതമായി ജോലി ചെയ്യാൻ പോലുമുള്ള സാഹചര്യം സംസ്ഥാന സർക്കാർ ഇല്ലാതാക്കിയിരിക്കുന്നു.ആഭ്യന്തര മന്ത്രിയെ ന്യായീകരിക്കാൻ നിൽക്കാതെ എത്രയും പെട്ടെന്ന് തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള രാഷ്ട്രീയ മാന്യത സിപിഎമ്മിന്റെ ദേശീയ നേതൃത്വം കാണിക്കണം'- കെ.സുധാകരൻ.

TAGS :

Next Story