ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ് അരമനകൾ കയറിയിറങ്ങുന്നതെന്ന് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു; വി.ഡി സതീശൻ
കന്യാസ്ത്രീകൾക്ക് ജാമ്യം കൊടുക്കരുത് എന്ന നിലപാടാണ് ചത്തീസ്ഗഢ് സർക്കാർ ഇന്നും സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കന്യാസ്ത്രീകൾക്ക് ജാമ്യം കൊടുക്കരുത് എന്ന നിലപാടാണ് ചത്തീസ്ഗഢ് സർക്കാർ ഇന്നും സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ക്രിമിനലുകളെ പോലെയാണ് കന്യാസ്ത്രീമാരെ കുറിച്ച് പറഞ്ഞുപരത്തിയത്. ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണ് അരമനകൾ കയറിയിറങ്ങുന്നതെന്ന് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞെന്നും സതീശൻ പറഞ്ഞു.
ബിജെപിയുടെ മുഖംമൂടി വലിച്ചുമാറ്റാൻ കഴിഞ്ഞുവെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മിഷണറിമാർക്ക് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്നും സതീശൻ ആരോപിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാണ് നടത്തിയത്. നിയമപോരാട്ടത്തിന് കോൺഗ്രസിന്റെ പൂർണപിന്തുണയുണ്ടാകുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി. കോൺഗ്രസ് മിഷണിമാർക്കെതിരായ ഒരു നിയമവും കൊണ്ടുവന്നിട്ടില്ല. നിയമങ്ങൾ കൊണ്ടുവന്നത് ബിജെപിയാണ്. ഭിന്നിപ്പിന്റെ രാഷ്ട്രീയം കൊണ്ടുവരാനാണ് ബിജെപി ശ്രമമെന്നും സതീശൻ പറഞ്ഞു.
മദർ തെരേസ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ അവരെയും രാജ്യദ്രോഹി ആക്കുമായിരുന്നെന്ന് കെ. രാധാകൃഷ്ണൻ എംപിയും പ്രതികരിച്ചു. ചത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളെ സംഘപരിവാർ രാജ്യദ്രോഹികളാക്കി. സംഘപരിവാറിന്റെ മുഖമെന്തെന്ന് എല്ലാവരും തിരിച്ചറിഞ്ഞെന്നും കെ.രാധാകൃഷണൻ പറഞ്ഞു.
അതേസമയം, ചത്തീസ്ഗഢിലെ കന്യാസ്ത്രീകൾക്കെതിരായ കുറ്റം ഒഴിവാക്കണമെന്ന് കർദിനാൾ ക്ലിമിസ് കാതോലിക്ക ബാവ അഭിപ്രായപ്പെട്ടു. ഭയപ്പെടുത്തി കീഴ്‌പെടുത്താം എന്നതിന്റെ പുതിയ ഘട്ടം രാജ്യത്ത് തുടങ്ങിയെന്നും കാതോലിക്ക ബാവ പറഞ്ഞു.
Adjust Story Font
16

