Quantcast

'ഗവർണർ നടത്തുന്നത് നിഴൽ യുദ്ധം, ഭരണ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നു'; രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ

അന്ധമായ രാഷ്ട്രീയമനസും തന്‍ പ്രാമാണിത്വ ബോധവും കാരണം പ്രസ്തുത പദവിയുടെ മഹത്വം കളഞ്ഞുകുളിക്കുകയാണെന്നും ജനയുഗം എഡിറ്റോറിയൽ

MediaOne Logo

Web Desk

  • Published:

    22 Aug 2022 2:59 AM GMT

ഗവർണർ നടത്തുന്നത് നിഴൽ യുദ്ധം, ഭരണ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നു;  രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ
X

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. ഗവർണർ നടത്തുന്നത് നിഴൽ യുദ്ധമാണെന്നും ഇല്ലാത്ത അധികാരം ഉണ്ടെന്ന് ഭാവിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കുകയാണെന്നും ജനയുഗം എഡിറ്റോറിയലിൽ പറയുന്നു.

'ഭരണ സംവിധാനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ടു പോകുന്നു. താൻ ചാൻസലറായിരിക്കുന്ന സർവകലാശാലകളെ രാജ്യാന്തര തലത്തിൽ അപഹാസ്യപ്പെടുത്തുന്നു. ഗവർണർ സ്ഥാനത്തിന് യോജിച്ച നിലയിൽ പെരുമാറുന്നില്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

'വിസിമാരുടെ യോഗ്യതയെ കുറിച്ചും കഴിവുകേടുകളെ കുറിച്ചും പരസ്യപ്രതികരണം നടത്തുന്ന ഗവർണർ തന്റെ സ്ഥാനത്തിന് യോജിച്ച നിലയിലല്ല പെരുമാറുന്നതെന്ന് പറയേണ്ടിവരുന്നതിൽ വീണ്ടും വീണ്ടും ഖേദമുണ്ട്.2019 ഡിസംബറിൽ കണ്ണൂരിൽ ചരിത്ര കോൺഗ്രസിനിടെ തനിക്കെതിരെ നടന്ന പ്രതിഷേധം വിസിയുടെ ഒത്താശയോടെയാണെന്ന വിലകുറഞ്ഞ പ്രസ്താവനയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കേ ചരിത്രകോൺഗ്രസിന്റെ വേദിയിൽ അതിനെ ന്യായീകരിച്ച ഗവർണർക്കെതിരായ സ്വാഭാവിക പ്രതിഷേധമായിരുന്നു അന്ന് അദ്ദേഹം നേരിട്ടത്. എന്നാൽ ഇപ്പോൾ അത് വിസിയുടെ ഒത്താശയോടെ നടന്നതാണെന്ന ആരോപണം ഉന്നയിക്കുകയാണ് അദ്ദേഹം'.

' ഫെഡറൽ സംവിധാനത്തിൽ അനാവശ്യമാണെന്ന് പൊതു അഭിപ്രായമുള്ളതാണ് ഗവർണർ പദവിയെങ്കിലും ഭരണഘടനാപരമായതും സംസ്ഥാന സർക്കാരുകളുടെ സുഗമമായ പ്രവർത്തനത്തെ സഹായിക്കേണ്ടതുമെന്ന നിലയിലാണ് പദവിയെ സമൂഹം ഇപ്പോഴും ആദരിക്കുന്നത്. അന്ധമായ രാഷ്ട്രീയമനസും തന്‍ പ്രാമാണിത്വ ബോധവും കാരണം നിഴലിനോട് യുദ്ധം ചെയ്ത് പ്രസ്തുത പദവിയുടെ മഹത്വം കളഞ്ഞുകുളിക്കുകയാണ് കേരള ഗവർണർ ആവർത്തിച്ച് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.

TAGS :

Next Story