'അടിത്തട്ടിലിറങ്ങി പണിയെടുക്കരുത്, കൂടെയുള്ളവർ ശത്രുക്കളാവും'; കോൺഗ്രസിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ
ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടാണ് ജഷീർ നേതൃത്വവുമായി ഉടക്കിയത്

വയനാട്: കോൺഗ്രസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ. അടിത്തട്ടിലിറങ്ങി പണിയെടുക്കുന്നവർ ശത്രുക്കളാവുമെന്നാണ് പോസ്റ്റിലെ വിമർശനം. മേൽത്തട്ടിലിരുന്ന് കൈവീശിക്കാണിക്കുന്ന രാഷ്ട്രീയമാണ് ഉചിതമെന്നും പോസ്റ്റിൽ പറയുന്നു.
''നമ്മുടെ പാർട്ടിയിൽ അടിത്തട്ടിലിറങ്ങി പണിയെടുക്കരുത്. എടുത്താൽ കൂടെയുള്ളവരും മുന്നണിക്കാരും നമ്മുടെ ശത്രുക്കളാവും പ്രിയരേ...മേൽ തട്ടിൽ ഇരുന്ന് കൈവീശുന്ന രാഷ്ട്രീയമാണ് ഉചിതം. 19 വർഷ ജീവിതനുഭവത്തിൽ പാർട്ടിയുടെ മണ്ഡലം പ്രസിഡന്റ് ആയതാണ് നമ്മൾ ചെയ്ത തെറ്റ്? ജയ് കോൺഗ്രസ്...ജയ് യുഡിഎഫ്...''- എന്നാണ് ജഷീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടാണ് ജഷീർ നേതൃത്വവുമായി ഉടക്കിയത്. നിലവിൽ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് ജഷീർ. ജില്ലാ പഞ്ചായത്ത് തോമാട്ടുചാൽ ഡിവിഷൻ സീറ്റ് കോൺഗ്രസ് ലീഗിന് നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ അമൽ ജോയിക്കും സീറ്റ് നൽകിയിരുന്നില്ല.
Adjust Story Font
16

