കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് നേരിടേണ്ടി വന്ന ദുരാരോപണങ്ങൾ ജയരാജനും നേരിടേണ്ടി വന്നു- മുഖ്യമന്ത്രി
'ഇതാണെന്റെ ജീവിതം' എന്ന പേരിലുള്ള .ഇ.പി.ജയരാജന്റെ ആത്മകഥ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

കണ്ണൂർ: കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് സാധാരണ നേരിടേണ്ടി വന്ന ദുരാരോപണങ്ങൾ ജയരാജനും നേരിടേണ്ടി വന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇ.പി.ജയരാജന്റെ ആത്മകഥ പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 'ഇതാണെന്റെ ജീവിതം' എന്ന പേരിലുള്ള ആത്മകഥ കഥാകൃത്ത് ടി.പത്മനാഭന് നൽകിയാണ് പ്രകാശനം ചെയ്തത്. കാലഘട്ടത്തിന് അനുസരിച്ച് മാറണമെന്ന ജയരാജൻ് പറഞ്ഞപ്പോൾ കട്ടൻ ചായയും പരിപ്പുവടയും എന്ന പ്രയോഗത്തിലൂടെ കമ്മ്യൂണിസ്റ്റുകാരെ ആകെ പരിഹസിക്കാൻ ശ്രമിച്ചു. പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ഇതേ പ്രയോഗം കണ്ടു എന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നെ തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടി ആയിട്ടാണ് ആത്മകഥ പുറത്തിറക്കാൻ ശ്രമിച്ചതെന്ന് ഇ.പി. ജയരാജൻ പ്രതികരിച്ചു..
Next Story
Adjust Story Font
16

