Quantcast

പാലക്കാട്ട് നിര്‍ത്തിയിട്ട ജെ.സി.ബി മോഷ്ടിച്ചു കടത്തി; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

ഉടമയുടെ പരാതിയിൽ മണ്ണാർക്കാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

MediaOne Logo

Web Desk

  • Published:

    23 Nov 2023 1:24 PM GMT

JCB stolen from Palakkad; CCTV footage,JCB stolen,Palakkad news,latest malayalam news,പാലക്കാട്ട് നിര്‍ത്തിയിട്ട ജെ.സി.ബി മോഷ്ടിച്ചു,  സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്,ജെ.സി.ബി മോഷണം,
X

പാലക്കാട്: മണ്ണാർക്കാട് നിർത്തിയിട്ടിരുന്ന മണ്ണുമാന്തിയന്ത്രം മോഷണം പോയി. നരിയംകോട് അബുവിന്റെ ബിസ്മി എന്ന പേരിലുള്ള ജെസിബിയാണ് മോഷ്ടിച്ചത്.

ഇന്നലെ രാത്രിയാണ് KL 50 D 3457 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ജെസിബി മോഷ്ടിച്ചത്. മണ്ണാർക്കാട് വിയക്കുറിശ്ശിയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ജെസിബി . പുലർച്ചെ മൂന്ന് മണിക്ക് ജെസിബി വാളയാർ ചെക്പോസ്റ്റ് കടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. വാഹനം കോയമ്പത്തൂരിലേക്ക് കൊണ്ടുപോയതായാണ് വിവരം.

ഉടമയുടെ പരാതിയിൽ മണ്ണാർക്കാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.


TAGS :

Next Story