Quantcast

നെടുമങ്ങാട്ട് ജ്വല്ലറിയിൽ മോഷണം; 25 പവൻ സ്വർണവും വെള്ളിയും കവര്‍ന്നു

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽനിന്ന് 300 മീറ്റർ മാത്രം ദൂരമേ കവര്‍ച്ച നടന്ന ജ്വല്ലറിയിലേക്കുള്ളൂ

MediaOne Logo

Web Desk

  • Published:

    27 Jan 2024 12:57 PM IST

Burglary in four houses in Changanassery; Gold and cash were stolen,kottayam,theft,latest malayalam news
X

തിരുവനന്തപുരം: നെടുമങ്ങാട് ജ്വല്ലറിയിൽ വന്‍ മോഷണം. 25 പവൻ സ്വർണവും വെള്ളിയും കവര്‍ന്നു. അമൃത ജ്വല്ലറിയിലാണ് മോഷണം നടന്നത്.

ഇന്നു രാവിലെ കടയുടെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോക്കറിൽ സൂക്ഷിച്ച ആഭരണങ്ങള്‍ കവര്‍ന്നതായി കണ്ടെത്തിയത്.

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽനിന്ന് 300 മീറ്റർ മാത്രം ദൂരമേ ജ്വല്ലറിയിലേക്കുള്ളൂ. പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.

Developing story...

TAGS :

Next Story