Quantcast

നാല് മാസം അവധിയില്ലാതെ ജോലി, കടുത്ത മാനസിക സമ്മര്‍ദം; യുവതി ജീവനൊടുക്കി

മേലുദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിക്കുന്നതായി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു

MediaOne Logo
job stress Mysuru woman dies by suicide
X

മൈസൂരു: നാല് മാസത്തോളം വീക്കിലി ഓഫ് ഇല്ലാതെയും ജോലിസ്ഥലത്തെ ചെറിയ കാര്യങ്ങളുടെ പേരിലുള്ള നിരന്തര സമ്മര്‍ദത്തിലും കഴിഞ്ഞ യുവതി ജീവനൊടുക്കി. മൈസൂരുവിലാണ് സംഭവം. മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ ജോലിചെയ്യുന്ന നാഗേശ്വരി എന്ന യുവതിയാണ് മരിച്ചത്.

ജോലിസ്ഥലത്തെ സമ്മര്‍ദമാണ് മരണത്തിന് കാരണമായതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിവന്നതും വിശ്രമത്തിനുള്ള അവസരം ലഭിക്കാതിരുന്നതും യുവതിയെ മാനസികമായി തളര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ജോലിസ്ഥലത്തെ ചെറിയ പ്രശ്‌നങ്ങള്‍ പോലും വലിയ സമ്മര്‍ദമായി മാറിയിരുന്നുവെന്നും സൂചനയുണ്ട്.

തന്റെ മേലുദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിക്കുന്നതായി നാഗേശ്വരി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. തന്റേതല്ലാത്ത കുറ്റങ്ങള്‍ക്കുപോലും പീഡനം നേരിടുകയാണ്. നാല് മാസമായി ഓഫോ എമര്‍ജന്‍സി ലീവോ അനുവദിച്ചില്ലെന്നും കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ദിശ ഹെൽപ്പ് ലൈൻ: 1056, 0471-2552056)

TAGS :

Next Story