Quantcast

ജോജു ജോര്‍‌ജിന്‍റെ കാർ തകർത്ത കേസ്; കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

മുൻ മേയർ ടോണി ചമ്മിണിയുൾപ്പെടെ ആറ് കോൺഗ്രസ് നേതാക്കൾ സമർപ്പിച്ച ജാമ്യാപേക്ഷയില്‍‌ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ വാദം പൂര്‍ത്തിയാക്കിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-11-10 03:10:28.0

Published:

10 Nov 2021 12:51 AM GMT

ജോജു ജോര്‍‌ജിന്‍റെ കാർ തകർത്ത കേസ്; കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും
X

കൊച്ചിയിൽ റോഡ് ഉപരോധത്തിനിടെ നടന്‍ ജോജു ജോര്‍‌ജിന്‍റെ കാർ തകർത്ത കേസില്‍ കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. മുൻ മേയർ ടോണി ചമ്മിണിയുൾപ്പെടെ ആറ് കോൺഗ്രസ് നേതാക്കൾ സമർപ്പിച്ച ജാമ്യാപേക്ഷയില്‍‌ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ വാദം പൂര്‍ത്തിയാക്കിയിരുന്നു. കേസിൽ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി കഴിഞ്ഞ ദിവസം കീഴടങ്ങി .ഈ മാസം 22 വരെയാണ് പ്രതികളുടെ റിമാൻഡ് കാലാവധി .

കാൻസർ രോഗിയെ ചൊല്ലിയാണ് ജോജു കയർത്തതെന്ന വാദം പൊളിഞ്ഞെന്നും പൊലീസ് അന്വേഷണ റിപ്പോർട്ടിൽ ഇക്കാര്യമില്ലെന്നും പ്രതികൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിനിമാകാര്യങ്ങൾക്ക് പോകുമ്പോൾ സ്വന്തം വാഹനം തടഞ്ഞതിനെ തുടർന്ന് ജോജു കയർത്തെന്നാണ് പൊലീസിന്‍റെ റിപ്പോർട്ട്. ജാമ്യത്തിനുള്ള തുക നാശ നഷ്ടത്തിന്‍റെ 50 ശതമാനമായി നിശ്ചയിക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ധന വിലവർധനക്കെതിരെ കൊച്ചി വൈറ്റിലയിൽ കോൺഗ്രസ് നടത്തിയ ഉപരോധത്തിനെതിരെ ജോജു നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് നടന്റെ കാർ തകർക്കപ്പെട്ടത്. കേസിൽ ടോണി ചമ്മിണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ജെർജസ്, വൈറ്റില ബൂത്ത് പ്രസിഡന്റ് ജോസ് മാളിയേക്കൽ എന്നിവരാണ് റിമാന്റിൽ കഴിയുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫ്, ഐഎൻടിയുസി പ്രവർത്തകൻ ജോസഫ് എന്നിവരും കേസിൽ അറസ്റ്റിലായിരുന്നു.

TAGS :

Next Story