Quantcast

ഞാന്‍ ചുരുളി സിനിമയ്ക്ക് എതിരല്ല; എഗ്രിമെന്റ് പുറത്തുവിടണം: ജോജു ജോര്‍ജ്

ഫെസ്റ്റിവലിനുള്ള സിനിമ അല്ലായിരുന്നെങ്കില്‍ ചുരുളി ചെയ്യില്ലായിരുന്നുവെന്ന് ജോജു പറഞ്ഞു

MediaOne Logo

Web Desk

  • Published:

    26 Jun 2025 2:45 PM IST

ഞാന്‍ ചുരുളി സിനിമയ്ക്ക് എതിരല്ല; എഗ്രിമെന്റ് പുറത്തുവിടണം: ജോജു ജോര്‍ജ്
X

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ജോജു ജോര്‍ജ്. സിനിമയ്‌ക്കോ കഥാപാത്രത്തിനോ താന്‍ എതിരല്ലെന്നിം തെറിയില്ലാത്ത വേര്‍ഷന്‍ ഡബ്ബ് ചെയ്തിട്ടുണ്ടെന്നും ജോജു പറഞ്ഞു. ജോസഫ്, പൊറിഞ്ചു എന്നീ സിനിമകള്‍ക്ക് ശേഷമാണ് ഈ സിനിമ വന്നത്. പ്രതിഫലം ഇതായിരിക്കുമോയെന്ന് ചിന്തിച്ചു നോക്കിയാല്‍ മതിയെന്നും ഫെസ്റ്റിവലിനുള്ള സിനിമ അല്ലായിരുന്നെങ്കില്‍ ചുരുളി ചെയ്യില്ലായിരുന്നുവെന്നും ജോജു പ്രതികരിച്ചു.

''ഐഎഫ്എഫ്‌കെയ്ക്ക് കണ്ട വേര്‍ഷന്‍ വേറെയാണ്. ഫെസ്റ്റിവലിന് തെറിയുള്ള വേര്‍ഷനാണ് വരേണ്ടത്. പക്ഷെ വന്നില്ല. ഞാനാണ് ചുരുളിയുടെ പേരില്‍ സഫര്‍ ചെയ്തത്. ചുരുളിയില്‍ അഭിനയിക്കുതായിരുന്നുവെന്ന് മകള്‍ പറഞ്ഞു. മക്കളെ സ്‌കൂളില്‍ കളിയാക്കുന്ന അവസ്ഥ വരെ ഉണ്ടായി. ആ സമയത്ത് ഇത് വലിയ രീതിയില്‍ ബാധിച്ചു. ഇത് ഒരു ഇന്‍ഡസ്ട്രിയുടെ പ്രശ്‌നമല്ല. ഇത് എന്റെ മാത്രം പ്രശ്‌നമാണ്. കാരണം ഞാന്‍ ഒരാളെ കയ്യില്‍ നിന്നും പൈസ വാങ്ങിച്ചിട്ട് , പൈസ തന്നില്ലെന്ന് പറയുന്നത് വളരെ മോശമായിട്ടുള്ള കാര്യമാണ്.

എനിക്കുണ്ടായ പ്രശ്‌നത്തെക്കുറിച്ച് ആരും ചോദിച്ചിട്ടില്ല. ആ സിനിമയും ക്യാരക്ടറും എനിക്ക് ഇഷ്ടമാണ്. ഫെസ്റ്റിവലിന് വരാത്ത സിനിമയായിരുന്നുവെങ്കില്‍ ഒരിക്കലും ചുരുളി ചെയ്യില്ലായിരുന്നു. എഗ്രിമെന്റ് പുറത്തുവിടണം. എനിക്ക് ഒരു വേഷം കിട്ടാന്‍ വേണ്ടി ലിജോയോട് ചിരിച്ചു കാണിച്ച ആളല്ല ഞാന്‍. എനിക്ക് ലിജോയോട് തോന്നിയിട്ടുള്ളത് സൗഹൃദമാണ്. സൗഹൃദത്തിന്റെ പുറത്ത് ചെയ്ത സിനിമയാണ് ചുരുളി,'' ജോജു പറഞ്ഞു.

TAGS :

Next Story