ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു
ആലപ്പുഴയിൽ വെച്ചാണ് മകൾ പ്രിയങ്കക്ക് പാമ്പുകടിയേറ്റത്.

ആലപ്പുഴ: കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു. ആലപ്പുഴയിൽ വെച്ചാണ് മകൾ പ്രിയങ്ക (28)ന് പാമ്പുകടിയേറ്റത്. ആലപ്പുഴയിൽ അമ്മ നിഷയുടെ വീട്ടിലെത്തിയതായിരുന്നു പ്രിയങ്ക.
പ്രിയങ്കയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാമ്പ് ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നിലവിൽ MICU വിൽ നിരീക്ഷണത്തിലാണ്. അപകടാവസ്ഥയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
Next Story
Adjust Story Font
16

