'ജനപ്രതിനിധികൾ അല്ലാത്തവർ കെപിസിസി തലപ്പത്ത് വരുന്നതാണ് നല്ലത്; പിആർ ഏജൻസി രൂപപ്പെടുത്തുന്ന അഭിപ്രായങ്ങൾ പൊതു അഭിപ്രായമായി മാറുകയാണ്': ജോസഫ് വാഴക്കൻ
സോഷ്യൽ മീഡിയ ശക്തമായതോടെ നല്ലവരെ മോശക്കാരും മേശക്കാരെ നല്ലവരുമായി ഉയർത്തിക്കാട്ടുന്നുവെന്നും ജോസഫ് വാഴക്കൻ

ന്യൂഡൽഹി: ജനപ്രതിനിധികൾ അല്ലാത്തവർ കെപിസിസി തലപ്പത്ത് വരുന്നതാണ് നല്ലതെന്ന് ജോസഫ് വാഴക്കൻ മീഡിയവണിനോട്. തന്റെ യോഗ്യതയിൽ നേതാക്കൾക്ക് സംശയമില്ല. സോഷ്യൽ മീഡിയ ശക്തമായതോടെ നല്ലവരെ മോശക്കാരും മേശക്കാരെ നല്ലവരുമായി ഉയർത്തിക്കാട്ടുന്നു. യഥാർഥ രാഷ്ട്രീയക്കാർ മങ്ങിപ്പോകുകയാണ്. പിആർ ഏജൻസി രൂപപ്പെടുത്തുന്ന അഭിപ്രായങ്ങൾ പൊതു അഭിപ്രായമായി മാറുകയാണെന്നും ജോസഫ് വാഴക്കൻ മീഡിയവണിനോട് പറഞ്ഞു.
കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ നടത്തേണ്ട മാറ്റങ്ങൾ ഉണ്ട്. അത്തരം കാര്യങ്ങളിലെ തൻ്റെ അഭിപ്രായം ഹൈക്കമാൻ്റിനെ അറിയിക്കും. നേതാക്കളെ കണ്ട് സംസാരിക്കും, അവർ തീരുമാനിക്കും. രണ്ട് വർഷത്തിനുള്ളിൽ ലോകസഭാ ഇലക്ഷൻ നടക്കാൻ പോവുകയാണ്. ജനപ്രതിനിധികൾ മണ്ഡലത്തിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ട സമയമാണ്. കേരളത്തിൽ അതിൻ്റെ രീതി നേരത്തെ അങ്ങനെയായിരുന്നു. 2026 വരെ എപിമാരോ എംഎൽഎമാരോ പാർട്ടി ചുമതലകൾ വഹിക്കാറില്ല. അതിന് ശേഷമാണ് മാറ്റംവന്നത്. ഇരട്ട ചുമതല ജനപ്രതിനിധികൾക്കും പ്രയാസമാണെന്നും ജോസഫ് വാഴക്കൻ.
അതേസമയം, കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് എംപിമാരേയും പരിഗണിക്കാൻ ദേശീയ നേതൃത്വം. മറ്റ് സംസ്ഥാനങ്ങളിൽ ജനപ്രതിനിധികൾ പിസിസി അധ്യക്ഷ പദവിയിലുണ്ടെന്നും കേരളത്തിന് മാത്രമായി ഫോർമുല ഉണ്ടാക്കാനാവില്ലെന്നുമാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. രാഹുൽ ഗാന്ധി വിദേശത്ത് നിന്നും മടങ്ങിയെത്തിയാൽ ഉടൻ പിസിസി അധ്യക്ഷ ചർച്ച തുടങ്ങും.
Adjust Story Font
16

