വാഹനത്തിന് മുന്നിൽ ചാടി: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ടു മർദിച്ചെന്ന് പരാതി
19 വയസ്സുകാരനായ അഗളി ചിറ്റൂർ ആദിവാസി ഉന്നതിയിലെ ഷിബുവിനാണ് മർദ്ദനമേറ്റത്. വാഹനത്തിന് മുന്നിൽ ചാടിയെന്ന് പറഞ്ഞായിരുന്നു മർദ്ദനം.

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ടു മർദിച്ചെന്ന് പരാതി.19 വയസ്സുകാരനായ അഗളി ചിറ്റൂർ ആദിവാസി ഉന്നതിയിലെ ഷിബുവിനാണ് മർദ്ദനമേറ്റത്. വാഹനത്തിന് മുന്നിൽ ചാടിയെന്ന് പറഞ്ഞായിരുന്നു മർദ്ദനം. ഈ മാസം 24-നാണ് സംഭവം നടന്നത്. വസ്ത്രങ്ങൾ ഉൾപ്പടെ ഊരിമാറ്റിയാണ് കെട്ടിയിട്ട് തല്ലിയത്. അഗളി പൊലീസ് ഇത് വരെ ഈ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. അതേസമയം, ഈ യുവാവ് തർക്കത്തിനിയടയിൽ വാനിന്റെ ചില്ല് കല്ലെടുത്തെറിഞ്ഞ് തകർത്തിരുന്നു. ഇതിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളുടെ മുഖത്തും, കൈക്കും പുറത്തുമുൾപ്പടെ പരിക്കേറ്റിറ്റുണ്ട്. ഇയാളെ കൊട്ടിയിട്ട് വലിച്ച്കൊണ്ട് പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നട്ടുണ്ട്.
മറുവിഭാഗം പറയുന്നത് 19-കാരൻ മദ്യപിച്ച് മനപ്പൂർവ്വം പ്രശ്നമുണ്ടാക്കിയെന്നാണ്. ഷിബു കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ ഷിബുവിന്റെ നില തൃപ്തികരമാണ്.
വാർത്ത കാണാം:
Adjust Story Font
16

