ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യ സെമിഫൈനലിൽ

ഏകപക്ഷിയമായ ഒരു ഗോളിന് ഇന്ത്യ ബെൽജിയത്തെ തകർത്തു.

MediaOne Logo

Web Desk

  • Updated:

    2021-12-01 16:17:17.0

Published:

1 Dec 2021 4:13 PM GMT

ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യ സെമിഫൈനലിൽ
X

ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യയുടെ പുരുഷ ടീം സെമിഫൈനലിൽ പ്രവേശിച്ചു. ഏകപക്ഷിയമായ ഒരു ഗോളിനാണ് ഇന്ത്യ ബെൽജിയത്തെ തകർത്തത്. ശാരദാ നന്ദ് തിവാരിയാണ് ഇന്ത്യയ്ക്ക് വേണ്ടി സ്‌കോർ ചെയ്തത്.

ഫ്രാൻസിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ ഉദ്ഘാടന മത്സരത്തിലെ തോൽവിയോടെ തുടങ്ങിയ ഇന്ത്യ കാനഡയ്ക്കും പോളണ്ടിനുമെതിരെ തുടർച്ചയായ വിജയങ്ങളോടെ തിരിച്ചുവരവ് നടത്തി. സെമിയിൽ ഇന്ത്യ ജർമ്മനിയെ നേരിടും. അർജന്റീനയും ഫ്രാൻസും രണ്ടാം സെമിയിൽ ഏറ്റുമുട്ടും.

TAGS :

Next Story