Quantcast

'ശബ്‌ദ സന്ദേശം തൻ്റേതല്ല, എഐ നിർമിതം ആണോയെന്ന് സംശയമുണ്ട്; നിയമനടപടി സ്വീകരിക്കും': കെ. കൃഷ്ണൻകുട്ടി

ഹൈക്കോടതി തന്നെ തള്ളി കളഞ്ഞ ആരോപണമാണെന്നും കെ. കൃഷ്ണൻകുട്ടി

MediaOne Logo

Web Desk

  • Published:

    7 April 2026 10:46 AM IST

ശബ്‌ദ സന്ദേശം തൻ്റേതല്ല, എഐ നിർമിതം ആണോയെന്ന് സംശയമുണ്ട്; നിയമനടപടി സ്വീകരിക്കും: കെ. കൃഷ്ണൻകുട്ടി
X

പാലക്കാട്: മാത്യൂ കുഴൽനാടൻ പുറത്തുവിട്ട ശബ്‌ദ സന്ദേശം തൻ്റേതല്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ശബ്ദം എഐ നിർമിതം ആണോയെന്ന് സംശയമുണ്ട് സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും കൃഷ്ണൻകുട്ടി.

രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് ഓഡിയോ സൃഷ്‌ടിച്ചിരിക്കുന്നത്. മാത്യൂ ടി. തോമസിനെ മോശകാരനാക്കി ചിത്രീകരിക്കാനാണ് ശ്രമം. ജനതാദൾ നേതാവായിരുന്ന പ്രഭാതിനെ കുഴൽനാടിനെ ഉപയോഗിച്ചു. പ്രഭാത് നിലവിൽ ജനതാദളിൽ ഇല്ല. ചില അനാവശ്യ കാര്യങ്ങൾ പ്രഭാത് ആവശ്യപ്പെട്ടതിന് പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. കിട്ടാതായപ്പോൾ പാർട്ടിയോട് ഇടഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിൽ പോലും ആരും ഉന്നയിക്കാത്ത കാര്യങ്ങളാണിത്. ഇതിനെ കുറിച്ചും പരിശോധിക്കും. ശാസ്ത്രീയ പരിശോധന ആവശ്യമാണ്. മുമ്പ് ഉന്നയിച്ച് ഹൈക്കോടതി തന്നെ തള്ളി കളഞ്ഞ ആരോപണമാണ്. ഐഐടി ഉൾപ്പെടെ പരിശോധിച്ചതാണെന്നും കൃഷ്ണൻകുട്ടി.

2018-ലെ പ്രളയം മനുഷ്യനിർമിതമാണെന്ന കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയാണ് മാത്യു കുഴൽനാടൻ പുറത്ത് വിട്ടത്. ഡാമുകൾ തുറക്കാതിരുന്നത് ഉദ്യോഗസ്ഥരുടെ അഴിമതിയെന്ന് ശബ്ദരേഖയിൽ. തോട്ടപ്പള്ളി സ്പിൽവേ തുറക്കാത്തിരുന്നത് മേരി മാതാ കൺസ്ട്രക്ഷൻ കമ്പനിക്ക് വേണ്ടിയാണെന്നും ഇതിൽ മാത്യു ടി. തോമസിന് പങ്കുണ്ടെന്നും കെ. കൃഷ്ണൻ കുട്ടി.

'തോട്ടപ്പള്ളി സ്പിൽവേ ഒരു മാസം മുൻപേ തുറക്കേണ്ടിയിരുന്നതാണ്, എന്തുകൊണ്ട് തുറന്നില്ല?. പുണ്യാളൻ ചമയണ്ട, എക്സിക്യൂട്ടീവ് എഞ്ചിനീയർ ആവശ്യപ്പെട്ടിട്ടും തുറക്കാൻ അനുമതി കൊടുത്തില്ല. അത് തുറന്നാൽ അതിന്റെ താഴെയുള്ള കരിമണൽ ഒലിച്ചു പോകും. ആ മണൽ കരാർ എടുത്തത് മേരി മാതാ എന്ന കരാർ കമ്പനിയാണ്. ക്യൂബിക് മീറ്ററിന് 62 രൂപ എന്ന നിലയിലാണ് കരാർ നൽകിയത്. അത് മറച്ചു വിറ്റാല്‍ ചുരുങ്ങിയത് 2000 രൂപയെങ്കിലും കിട്ടും. അഞ്ചു കോടിക്ക് കരാറുകാരന് വിൽക്കും. എല്ലാ ചിലവും കഴിഞ്ഞ് 300 കോടി കരാറുകാരന് ലാഭം കിട്ടും. എല്ലാ ചെലവും കഴിഞ്ഞ് 300 കോടിയെങ്കിലും അവന് കിട്ടും. ജോഷി എന്ന ചീഫ് എഞ്ചിനിയറും ജോർജ് തോമസിൻ്റെ പെങ്ങളും മാത്യൂ ടി. തോമസും കൂടിയിരുന്നാണ് കളിച്ചതെ'ന്നും ശബ്ദരേഖയിൽ

'മണിയാറിൽ നിന്ന് വൈദ്യതി കരാർ എടുത്തത് സ്വകാര്യ കമ്പനി. ഇവർക്ക് വേണ്ടി അണക്കെട്ടിൽ വെള്ളം നിറക്കാൻ ചീഫ് എൻജിനീയർ അനുമതി നൽകി. ജലനിരപ്പ് ഉയർന്നപ്പോൾ സൂയിസൈഡ് വാൽവ് തുറന്നു. ഇതാണ് ചെങ്ങന്നൂരിൽ ഉൾപ്പെടെ പ്രളയത്തിന് കാരണം. സ്ലുയിസ് തുറന്നതാണ് ചെളി കയറാൻ കാരണം. കരാറുകാരൻ ജോഷിയെ കണ്ടു വിഹിതം കൊടുത്തു'വെന്നും കൃഷ്ണൻകുട്ടി. പ്രളയ കാലത്ത് ജലസേചന വകുപ്പ് മന്ത്രിയാണ് കൃഷ്ണൻ കുട്ടി. മാത്യു കുഴൽനാടനൊപ്പം വാർത്ത സമ്മേളനത്തിൽ ജനതാദൾ നേതാവും പങ്കെടുത്തു.

TAGS :

Next Story