Quantcast

'പ്രതികൂല സാഹചര്യം മറികടന്ന് കെ-ഫോൺ ലക്ഷ്യത്തിലേക്ക് അടുക്കുന്നു': മുഖ്യമന്ത്രി

നിലവിൽ 2600 കിലോമീറ്റർ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിക്കാനുള്ളതിൽ 2045 കിലോമീറ്റർ പൂർത്തീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2022-01-18 10:53:25.0

Published:

18 Jan 2022 10:36 AM GMT

പ്രതികൂല സാഹചര്യം മറികടന്ന് കെ-ഫോൺ ലക്ഷ്യത്തിലേക്ക് അടുക്കുന്നു: മുഖ്യമന്ത്രി
X

കെ-ഫോൺ പ്രഖ്യാപത്തിലൊതുങ്ങി എന്ന വിമർശനങ്ങൾക്ക് വിശദീകരണവുമായി മുഖ്യമന്ത്രി. പദ്ധതി പ്രതികൂല സാഹചര്യം മറികടന്ന് ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. നിലവിൽ 2600 കിലോമീറ്റർ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിക്കാനുള്ളതിൽ 2045 കിലോമീറ്റർ പൂർത്തീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

എഡിഎസ്എസ് - ഒഎഫ്‌സി കേബിൾ 11, 906 കിലോമീറ്റർ പൂർത്തീകരിച്ചുവെന്നും നെറ്റ്‌വർക്ക് ഓപ്പറേറ്റിംഗ് സെന്റർ മുഴുവൻ പണികളും പൂർത്തീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് കണക്ടിവിറ്റി ജൂണിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

TAGS :

Next Story