Quantcast

സി.പി.എം പരിപാടിയിലേക്ക് ലീഗിനെ ക്ഷണിച്ചത് തലയ്ക്ക് സുഖമില്ലാത്തവർ- കെ.സുധാകരൻ

ലീഗ് യു.ഡി.എഫിനെ വിട്ട് പോകില്ലെന്നും സുധാകരൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-11-04 09:52:27.0

Published:

4 Nov 2023 9:09 AM GMT

സി.പി.എം പരിപാടിയിലേക്ക് ലീഗിനെ ക്ഷണിച്ചത് തലയ്ക്ക് സുഖമില്ലാത്തവർ- കെ.സുധാകരൻ
X

കോഴിക്കോട്: സി.പി.എമ്മിന്റെ പരിപാടിയിലേക്ക് മുസ്‍‌ലിം ലീഗിനെ ക്ഷണിച്ചത് തലയ്ക്ക് സുഖമില്ലാത്തവരാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഇങ്ങനെ ദുർഭരണം നടത്തുന്ന സി.പി.എമ്മിന്റെ കൂടെ പോകാൻ ലീഗ് തയ്യാറാകുമോയെന്നും ഇത്രയും വർഷത്തെ പാരമ്പര്യമുള്ള ലീഗ് യു.ഡി.എഫിനെ വിട്ട് പോകില്ലെന്നും സുധാകരൻ പറഞ്ഞു. സി.പി.എമ്മിന്റെ പരിപാടിയിലേക്ക് മുസ്‍‌ലിം ലീഗ് പോകില്ലെന്നാണ് വിശ്വാസമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ സെമിനാറിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് മുസ്‍ലിം ലീഗിന്റെ തീരുമാനം. സി.പി.എം ക്ഷണത്തിന് നന്ദി പറഞ്ഞ ലീഗ് നേതാക്കൾ കോൺഗ്രസ് ഇല്ലാതെ പരിപാടിയിൽ പങ്കെടുത്താൽ ഭിന്നതയുടെ സ്വരം വരുമെന്ന് വ്യക്തമാക്കി. ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്നും ലീഗ് നേതാക്കൾ പറഞ്ഞു.

TAGS :

Next Story