Quantcast

എസ്.എഫ്.ഐയും സി.ഐ.ടിയുവും സി.പി.എമ്മിന്‍റെ ഗുണ്ടാപ്പട: കെ.സുധാകരന്‍

ഇരുസംഘടനകളും സംസ്ഥാനത്ത് ഭീകരത അഴിച്ചുവിടുകയാണെന്നും സുധാകരന്‍

MediaOne Logo

Web Desk

  • Published:

    6 July 2024 5:25 PM IST

SFI, CITU,K Sudhakaran,latest malayalam news,കെ.സുധാകരന്‍,എസ്.എഫ്.ഐ,സി.ഐ.ടി.യു
X

കണ്ണൂര്‍: സിപിഎമ്മിന്റെ പോഷക സംഘടനകളായ സി.ഐ.ടി.യുവും എസ്.എഫ്.ഐയും സംസ്ഥാനത്ത് ഭീകരത അഴിച്ചുവിടുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. എസ്.എഫ്.ഐ ക്യാമ്പസുകളിൽ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

'സി.ഐ.ടി.യു പൊതുസ്ഥലങ്ങളിൽ ജനങ്ങളുടെ മേൽ കുതിര കയറുന്നു. എസ്.എഫ്.ഐയും സിഐടിയുവും സിപിഎമ്മിന്‍റെ ഗുണ്ടാപ്പടയാണ്. അതിക്രൂര മർദനമാണ് എടപ്പാളിൽ ഉണ്ടായത്. ഈ സംഘടനകൾക്ക് സമൂഹത്തിൽ പ്രവർത്തിക്കാൻ അർഹതയില്ലെന്നും നോക്കുകൂലി നിരോധന നിയമം നോക്കുകുത്തിയായെന്നും സുധാകരൻ പറഞ്ഞു.


TAGS :

Next Story