കെ.സുധാകരന് ദേഹാസ്വാസ്ഥ്യം; തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് സുധാകരൻ തൃശൂരിൽ എത്തിയത്

തൃശൂർ: മുൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തെ തൃശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം തൃശൂരിൽ എത്തിയത്.
തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സുധാകരനെ ആശുപത്രിയിൽ സന്ദർശിച്ചു. സുധാകരന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വിശ്രമത്തിന് ശേഷം ഡിസ്ചാർജ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Next Story
Adjust Story Font
16

