Quantcast

കേരളത്തിലെ മാവോയിസ്റ്റ് കൊലകൾ കേന്ദ്ര സഹായം നേടിയെടുക്കാനുള്ള വ്യാജ ഏറ്റുമുട്ടലുകൾ ?- ആരോപണവുമായി കെ. സുധാകരൻ

നിരായുധരായ മനുഷ്യരാണ് കൊല്ലപ്പെട്ടവരൊക്കെയും. അവരെ ജീവനോടെ പിടിക്കാനുള്ള ശ്രമം പോലും ഉണ്ടായില്ല . പ്രത്യാക്രമണത്തിന്റെ തെളിവുകൾ ഇല്ലാത്തതും ഈ മനുഷ്യ വേട്ടയിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു.

MediaOne Logo

Web Desk

  • Published:

    29 March 2022 4:27 PM GMT

കേരളത്തിലെ മാവോയിസ്റ്റ് കൊലകൾ കേന്ദ്ര സഹായം നേടിയെടുക്കാനുള്ള വ്യാജ ഏറ്റുമുട്ടലുകൾ ?- ആരോപണവുമായി കെ. സുധാകരൻ
X

കേരളത്തിൽ പിണറായി സർക്കാർ അധികാരമേറ്റ ശേഷം നടന്ന മാവോയിസ്റ്റ് വേട്ടകൾ വ്യാജമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2000-നും 2021-നും ഇടയിലുള്ള 21 വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് 2016- ന് ശേഷമാണ്. ഇക്കാലയളവിൽ ഇതുവരെ എട്ടു മാവോയിസ്റ്റുകളാണ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്- കെ. സുധാകരൻ പറഞ്ഞു.

നിരായുധരായ മനുഷ്യരാണ് കൊല്ലപ്പെട്ടവരൊക്കെയും. അവരെ ജീവനോടെ പിടിക്കാനുള്ള ശ്രമം പോലും ഉണ്ടായില്ല . പ്രത്യാക്രമണത്തിന്റെ തെളിവുകൾ ഇല്ലാത്തതും ഈ മനുഷ്യ വേട്ടയിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു.- അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിൽ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലുകളെല്ലാം വ്യാജമാണെന്നും സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിൽ നിന്നും ധനസഹായം നേടിയെടുക്കാനുള്ള തന്ത്രമാണെന്നും സംശയിക്കേണ്ടി ഇരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മലപ്പുറം,പാലക്കാട്,വയനാട് ജില്ലകളെ മാവോയിസ്റ്റ് പ്രശ്നബാധിത ജില്ലകളായിട്ടാണ് കണക്കാക്കുന്നത്. സുരക്ഷാ ചെലവുകൾക്കായുള്ള പദ്ധതിയിൽ ഉൾപ്പെടുത്തി 2018 ഏപ്രിലിൽ 6 കോടി രൂപയും പ്രത്യേക ഇൻഫ്രാസ്ട്രക്ചർ പദ്ധതി പ്രകാരം 6.67 കോടിയും കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടുതൽ ധനസഹായം ലഭിക്കാൻ കൂടുതൽ കൊലപാതകങ്ങൾ പൊലീസ് ചെയ്യുമെന്ന് ഭയക്കേണ്ടിയിരിക്കുന്നതായും ഈ സാഹചര്യത്തിൽ കേരളത്തിൽ നടന്ന മാവോയിസ്റ്റ് കൊലപാതകങ്ങളിൽ സമഗ്രമായ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS :

Next Story