Quantcast

'തരൂർ യോഗ്യൻ, മത്സരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ മത്സരിക്കട്ടെ'; കെ സുധാകരൻ

കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണെന്നും തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രശ്നങ്ങൾക്കുള്ള പരിഹാരം ജനാധിപത്യ പ്രക്രിയയിലൂടെ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MediaOne Logo

Web Desk

  • Published:

    31 Aug 2022 12:50 PM IST

തരൂർ യോഗ്യൻ, മത്സരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ മത്സരിക്കട്ടെ; കെ സുധാകരൻ
X

തിരുവനന്തപുരം: എഐസിസി പ്രസിഡന്റായി മത്സരിക്കാൻ ശശി തരൂർ യോഗ്യനെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അദ്ദേഹത്തിന് മത്സരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ മത്സരിക്കട്ടെയെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണെന്നും തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രശ്നങ്ങൾക്കുള്ള പരിഹാരം ജനാധിപത്യ പ്രക്രിയയിലൂടെ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറാണെന്ന് അറിയിച്ച് ശശി തരൂർ രംഗത്തെത്തിയിരുന്നു. ഗാന്ധി കുടുംബത്തിന് പുറത്തുള്ള ആരെങ്കിലുമാണ് മത്സരിക്കുന്നതെങ്കിൽ അവർക്കെതിരെ മത്സരിക്കുമെന്നായിരുന്നു തരൂരിന്റെ പ്രഖ്യാപനം.

TAGS :

Next Story