Quantcast

'യുഡിഎഫ് പോരാട്ടത്തിന് ഇറങ്ങുകയാണ്'; പ്രചാരണ വേദിയിലെത്തി കെ. സുധാകരന്‍

സ്ഥാനാര്‍ഥി നിര്‍ണയ വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് സുധാകരന്‍ പൊതുവേദിയില്‍ എത്തിയത്

MediaOne Logo

Web Desk

  • Published:

    21 March 2026 6:25 PM IST

K Sudhakaran UDF election campaign
X

കണ്ണൂര്‍: യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെത്തി കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന്‍. കണ്ണൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി ടി.ഒ മോഹനന്റെ പ്രചാരണ വേദിയിലാണ് സുധാകരന്‍ എത്തിയത്. സ്ഥാനാര്‍ഥി നിര്‍ണയ വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് സുധാകരന്‍ പൊതുവേദിയില്‍ എത്തിയത്.

കഴിഞ്ഞ തവണത്തെ പോലുള്ള പോരാട്ടമല്ല ഇത്തവണത്തേതെന്നും ഐക്യ ജനാധിപത്യമുന്നണിയുടെ വേരുറപ്പിക്കാനുള്ള പോരാട്ടമാണ് നടക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. മാറ്റത്തിന് നിങ്ങളും ഞാനും ഇത്തിരി വിയര്‍പ്പ് ഒഴുക്കേണ്ടി വരും. അതിനുള്ള മനസ് നമ്മള്‍ കാണിക്കണം. വിജയം യുഡിഎഫിനെ രാഷ്ട്രീയ കൊടുമുടിയിലെത്തിക്കട്ടെയെന്നും സുധാകരന്‍ പറഞ്ഞു.

പ്രവര്‍ത്തകരുടെ മനസ്സില്‍ എന്നും നിലനില്‍ക്കാന്‍ സാധിക്കുന്ന കരുത്തുള്ള പൊതുപ്രവര്‍ത്തകനാണ് ടി.ഒ മോഹനന്‍. നാടിന്റെ മാറ്റങ്ങള്‍ക്ക് വേണ്ടി ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനാകട്ടെയെന്നും സുധാകരന്‍ പറഞ്ഞു.


TAGS :

Next Story