Quantcast

'അല്ലാഹു മിത്താണെന്ന് ഷംസീർ പറയുമോ?'; ഷംസീർ ഹിന്ദുമത വിശ്വാസപ്രമാണത്തെ വെല്ലുവിളിച്ചെന്ന് കെ.സുരേന്ദ്രൻ

പ്രശ്നം വഷളാക്കാതെ ഷംസീർ മാപ്പ് പറയണമെന്നും സുരേന്ദ്രൻ പറ‍ഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-08-02 08:19:41.0

Published:

2 Aug 2023 8:12 AM GMT

bjp k surendran
X

കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സ്പീക്കർ എ. എൻ ഷംസീറിന്റെ പരാമർശത്തിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഷംസീർ ഹിന്ദു വിശ്വസപ്രമാണത്തെ വെല്ലുവിളിച്ചു. പ്രശ്നം വഷളാക്കാതെ ഷംസീർ മാപ്പ് പറയണമെന്നും സുരേന്ദ്രൻ പറ‍ഞ്ഞു.

സ്പീക്കർ എന്നു പറഞ്ഞാൽ നിയമ സഭയുടെ തലവനാണ്. ഭരണഘടനയെ മുറുകെ പിടിക്കേണ്ട ആളാണ്. എല്ലാ മതങ്ങളോടും തുല്യമായ സമീപനം പാലിക്കണം. ഓരോ മതങ്ങളുടെയും ​​ദെെവങ്ങൾ മിത്തു ആണെന്ന് പറയാൻ ആരാണ് ഷംസീറിനു അവകാശം കൊടുത്തത്. സ്വന്തം മതത്തെ കുറിച്ച് പറയാൻ കഴിയുമോ, അല്ലാഹു മിത്താണെന്ന് ഷംസീർ പറയുമോ എന്നും സുരേന്ദ്രൻ ചോദിച്ചു.

ഷംസീർ മാപ്പ് പറയണമെന്ന് ബി.ജെ.പി നേരത്തെ ആവശ്യപ്പെട്ടതാണ്. എന്നാൽ ഈ കാര്യത്തിൽ എന്തു കൊണ്ടാണ് സുധാകരനും വിഡി സതീശനും വാ തുറക്കുന്നില്ല. കുഞ്ഞാലിക്കുട്ടിയെയും ലീഗിനെയും ജമാഅത്തിനെയും പേടിച്ചിട്ടാണോ, വർഗീയ ശക്തികളുടെ വോട്ടു പോകുമോ എന്ന ഭയമാണോ കോൺ​ഗ്രസ് ഈ കാര്യത്തിൽ വാ തുറക്കാത്തത് എന്നും സുരേന്ദ്രൻ ചോ​ദിച്ചു. കെ. മുരളീധരൻ പോലും പ്രതികരിക്കുന്നില്ല സുരേന്ദ്രൻ കൂട്ടി ചേർത്തു. കോൺഗ്രസിന്റെ ദുരൂഹമായ മൗനമാണ് എല്ലാവരെയും ഭയപ്പെടുത്തുന്നത്.

ഹിന്ദുക്കളെന്നു പറഞ്ഞാൽ ആർക്കും കയറി കൊട്ടാനുള്ള ചെണ്ടയാണെന്ന ധാരണയുണ്ട്. അങ്ങനെ ഒരു ചെണ്ട ആണ് ​ഹിന്ദു സമൂ​​ഹമെന്ന് ആരും കരുതേണ്ട. എൽ.ഡി.എഫിന് അകത്തു വിശ്വാസവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആളുകൾ ഉണ്ട്. ഈ കാര്യത്തിൽ ഗണേഷ് കുമാറിന്റെ നിലപാട് എന്താണ്? നിയമസഭയ്ക്ക് പുറത്ത് ഞങ്ങൾ ശക്തമായ സമരം നടത്തുമെന്നും കെ.സുരേന്ദ്രൻ കൂട്ടി ചേർത്തു.

TAGS :

Next Story