Quantcast

സ്വകാര്യ ബസുകള്‍ നടത്തുന്നത് കോടികളുടെ കൊള്ള; കെ-സ്വിഫ്റ്റിനെ തകർക്കാൻ ശ്രമം- വിവാദങ്ങളിൽ വിശദീകരണവുമായി കെ.എസ്.ആർ.ടി.സി

''സ്വിഫ്റ്റിന്റെ റൂട്ടുകൾ പ്രധാനമായും സ്വകാര്യ ഓപറേറ്റർമാരുടെ കുത്തകയാണ്. വൻകിട ബസ് കമ്പനികൾ അടക്കിവാഴുന്ന റൂട്ട്. കെ.എസ്.ആർ.ടി.സി ബസ്സുകൾ നൽകുന്ന സർവീസ് പോലെയല്ല സ്വിഫ്റ്റ്. അത് ലക്ഷ്വറി സ്ലീപ്പറുകളാണ്. പ്രൈവറ്റ് ഓപ്പറേറ്റർമാർ ചെയ്യുന്നത് യാത്രക്കാർ കൂടുതലുള്ള ദിവസങ്ങളിൽ രണ്ടും മൂന്നും ഇരട്ടി ചാർജ്ജ് വാങ്ങി കൊള്ളലാഭം കൊയ്യുന്ന ബിസിനസ്സാണ്.''

MediaOne Logo

Web Desk

  • Published:

    14 April 2022 4:10 PM GMT

സ്വകാര്യ ബസുകള്‍ നടത്തുന്നത് കോടികളുടെ കൊള്ള; കെ-സ്വിഫ്റ്റിനെ തകർക്കാൻ ശ്രമം- വിവാദങ്ങളിൽ വിശദീകരണവുമായി കെ.എസ്.ആർ.ടി.സി
X

തിരുവനന്തപുരം: കെ-സ്വിഫ്റ്റ് ബസുകളുടെ അപകടമടക്കമുള്ള വിവാദങ്ങളിൽ പ്രതികരണവുമായി കെ.എസ്.ആർ.ടി.സി. കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ് സർവീസ് ആരംഭിച്ചതുമുതൽ മുൻവിധിയോടുകൂടി ചില മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും ഇതിനെ തകർക്കാനുള്ള മനഃപൂർവമായ ശ്രമം നടക്കുകയാണെന്ന് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിൽ വിമർശിച്ചു. സ്വകാര്യ ബസുകാരുടെ കൊള്ള ആളുകൾ തിരിച്ചറിയുന്ന കെ-സ്വിഫ്റ്റിനെതിരായ വാർത്തകൾക്കു പിന്നിലെന്നും ആരോപിക്കുന്നു.

'കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിനെ ഭയക്കുന്നതാര്? എന്തിന്?' എന്ന തലക്കെട്ടോടെയാണ് വിശദമായ കുറിപ്പുള്ളത്. ''കേരളത്തിന് അകത്തും പുറത്തുമുള്ള യാത്രക്കാർ അനുഭവിക്കുന്ന യാത്രാചൂഷണങ്ങൾ പത്ര-മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാറുള്ളതാണ്. ഇന്ന് സ്വകാര്യ ബസ് കമ്പനികൾ ഈടാക്കുന്ന ബംഗളൂരു-എറണാകുളം യാത്രാനിരക്കുകൾ പരിശോധിച്ചാൽ ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന്റെ പൂർണ്ണരൂപം ലഭിക്കും. ഇതിനൊരു പരിഹാരമെന്ന രീതിയിലാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് എന്ന ആശയത്തിൽ കേരള സർക്കാർ എത്തിയത്''-കുറിപ്പിൽ പറയുന്നു.

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിനെതിരെ ചില മാധ്യമങ്ങളിൽ സംഘടിത വാർത്ത വരുന്നതിന് പിന്നിൽ മറ്റൊരു കാരണം കൂടെയുണ്ട്. സ്വിഫ്റ്റിന്റെ റൂട്ടുകൾ പ്രധാനമായും സ്വകാര്യ ഓപറേറ്റർമാരുടെ കുത്തകയാണ്. വൻകിട ബസ് കമ്പനികൾ അടക്കിവാഴുന്ന റൂട്ട്. കെ.എസ്.ആർ.ടി.സി ബസ്സുകൾ നൽകുന്ന സർവീസ് പോലെയല്ല സ്വിഫ്റ്റ്. അത് ലക്ഷ്വറി സ്ലീപ്പറുകളാണ്. പ്രൈവറ്റ് ഓപ്പറേറ്റർമാർ ചെയ്യുന്നത് യാത്രക്കാർ കൂടുതലുള്ള ദിവസങ്ങളിൽ രണ്ടുംമൂന്നും ഇരട്ടി ചാർജ്ജ് വാങ്ങി കൊള്ളലാഭം കൊയ്യുന്ന ബിസിനസ്സാണെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിനെ ഭയക്കുന്നതാര്? എന്തിന്?

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സർവീസ് ഏപ്രിൽ 11ന് ബഹു. മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത് ആരംഭം കുറിച്ചു. സർക്കാർ പദ്ധതി വിഹിതം ഉപയോഗിച്ച് വാങ്ങിയ 116 ബസുകൾ രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കി ഇതിനോടകം സർവീസ് ആരംഭിച്ചുവരുന്നു. 116 ബസുകളിൽ 28 എ.സി ബസുകളും. എട്ടെണ്ണം എ.സി സ്ലീപ്പറുകളും 20 എ.സി സെമി സ്ലീപ്പറുകളുമാണ്. കേരള സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിലിറക്കുന്നത്.

ഇനി കാര്യത്തിലേയ്ക്ക് വരാം!

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സർവീസ് ആരംഭിച്ചതുമുതൽ മുൻവിധിയോടുകൂടി ചില മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും ഈ പ്രസ്ഥാനത്തെ തകർക്കാനുള്ള മനപൂർവമായ ശ്രമം നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ? കേരളത്തിന് അകത്തും പുറത്തുമുള്ള യാത്രക്കാർ അനുഭവിക്കുന്ന യാത്രാചൂഷണങ്ങൾ പത്ര-മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാറുള്ളതാണ്. ഉദാഹരണം ഇന്ന് സ്വകാര്യ ബസ് കമ്പനികൾ ഈടാക്കുന്ന ബംഗളൂരു-എറണാകുളം റേറ്റുകൾ പരിശോധിച്ചാൽ നിങ്ങളെ ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന്റെ പൂർണ്ണരൂപം ലഭിക്കും. ഇതിനൊരു പരിഹാരമെന്ന രീതിയിലാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് എന്ന ആശയത്തിൽ കേരള സർക്കാർ എത്തിയത്.

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിനെതിരെ ചില മാധ്യമങ്ങളിൽ സംഘടിത വാർത്ത വരുന്നതിന് പിന്നിൽ മറ്റൊരു കാരണം കൂടെയുണ്ട്. എന്താണെന്നോ? സ്വിഫ്റ്റിന്റെ റൂട്ടുകൾ പ്രധാനമായും സ്വകാര്യ ഓപറേറ്റർമാരുടെ കുത്തക റൂട്ടുകളാണ്. വൻകിട ബസ് കമ്പനികൾ അടക്കിവാഴുന്ന റൂട്ട്. കെ.എസ്.ആർ.ടി.സി ബസുകൾ നൽകുന്ന സർവീസ് പോലെയല്ല സ്വിഫ്റ്റ്, അത് ലക്ഷ്വറി സ്ലീപ്പറുകളാണ്.

പ്രൈവറ്റ് ഓപ്പറേറ്റർമാർ ചെയ്യുന്നത് യാത്രക്കാർ കൂടുതലുള്ള ദിവസങ്ങളിൽ രണ്ടും മൂന്നും ഇരട്ടി ചാർജ്ജ് വാങ്ങി കൊള്ളലാഭം കൊയ്യുന്ന ബിസിനസാണ്. ഉദാഹരണത്തിന് സാധാരണ ദിവസം ബംഗളൂരു-എറണാകുളം സെക്ടറിൽ എ.സി സ്ലീപ്പറിന് തിരക്ക് കുറയുന്ന സമയങ്ങളിൽ നിരക്ക് കുറച്ച്, തിരക്ക് കടുതലുള്ള ദിവസങ്ങളിൽ മൂന്നിരട്ടിയോളം നിരക്ക് വാങ്ങി കൊള്ള നടത്തുന്നു. അതായത്?

14/04/2022 ( ഇന്നേദിവസം)

ബാംഗ്ലൂർ-എറണാകുളം

A/C volvo Sleeper (2:1)

സ്വകാര്യ ബസ് കെ -സ്വിഫ്റ്റ്

RS:2800 RS: 1264

A/C volvo Semi Sleeper (2:2)

സ്വകാര്യ ബസ് കെ -സ്വിഫ്റ്റ്

RS:1699 RS: 1134

എന്നാൽ സ്വിഫ്റ്റിന് എല്ലാ ദിവസവും ഒരേ റേറ്റാണ്. സ്വാഭാവികമായും പ്രൈവറ്റുകാരുടെ വെള്ളി-ഞായർ കൊള്ള യാത്രക്കാർ എളുപ്പത്തിൽ തിരിച്ചറിയും. കേരളത്തിൽനിന്ന് പ്രൈവറ്റ് ഓപ്പറേറ്റർമാരുടെ ആയിരക്കണക്കിന് ബസ്സുകൾ ഇങ്ങനെ സർവീസ് നടത്തുന്നുണ്ട്. ഒരു ബസ്സിന് 1,000 രൂപവച്ച് കുട്ടിയാൽ തന്നെ കോടികളുടെ തട്ടിപ്പാണ് നടന്നുവരുന്നത് എന്ന യാഥാർഥ്യം നമ്മൾ തള്ളിക്കളയേണ്ടതില്ല..

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് എന്നും യാത്രക്കാർക്കൊപ്പം, യാത്രക്കാർക്ക് സ്വന്തം. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സർവീസുകളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്.

www.online.keralartc.com എന്ന വെബ് സൈറ്റിലുടെയും 'Ente KSRTC' എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാവുന്നതാണ്. 'Ente KSRTC' മൊബൈൽ ആപ്പ് Google Play Store ലിങ്ക്- https://play.google.com/store/apps/details

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സർവീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്:

ഫോൺ:0471-2465000

കെ.എസ്.ആർ.ടി.സി, കൺട്രോൾറൂം (24×7)

മൊബൈൽ- 9447071021

ലാൻഡ്ലൈൻ- 0471-2463799

ടോൾഫ്രീ-18005994011

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)

വാട്‌സാപ്പ്-8129562972

Summary: There is planned attempt to destroy K-Swift, KSRTC responds to new controversies

TAGS :

Next Story