Quantcast

അപകടങ്ങൾ സ്വാഭാവികം; കള്ളപ്രചാരണങ്ങൾ ജനം തള്ളും: സ്വിഫ്റ്റ് മാനേജ്‌മെന്റ്

കൃത്യമായ അജണ്ടയോടെ തെറ്റായ വാർത്തകൾ നൽകിയവർ ലക്ഷങ്ങൾ നൽകി പരസ്യം നൽകിയാൽ കിട്ടാത്ത പ്രശസ്തിയാണ് നേടിത്തന്നതെന്ന് കെഎസ്ആർടിസി

MediaOne Logo

Web Desk

  • Updated:

    2022-04-16 06:45:15.0

Published:

16 April 2022 6:29 AM GMT

അപകടങ്ങൾ സ്വാഭാവികം; കള്ളപ്രചാരണങ്ങൾ ജനം തള്ളും: സ്വിഫ്റ്റ് മാനേജ്‌മെന്റ്
X

തിരുവനന്തപുരം: കെ സ്വിഫ്റ്റ് സർവീസിനെതിരായ പ്രചാരണങ്ങൾ യാത്രക്കാർ തള്ളുമെന്ന് മാനേജ്‌മെന്റ്. അപകടങ്ങൾ സ്വാഭാവികമാണ്. പൊതുജനത്തിന് ആവശ്യമായതും സൗകര്യപ്രദമായതും വിശ്വാസ യോഗ്യമായതുമായ ഏത് സൗകര്യങ്ങളും അവർ സ്വയം തിരഞ്ഞെടുക്കുകയാണ് പതിവ്. കൃത്യമായ അജണ്ടയോടെ തെറ്റായ വാർത്തകളും ഡീ ഗ്രേഡിങ്ങും നടത്തിയവർ ലോകോത്തര പ്രീമിയം ബ്രാൻഡ് ബസുകൾക്ക് ലക്ഷങ്ങൾ മുടക്കി പരസ്യം നൽകിയാൽ കിട്ടുന്നതിലേറെ പ്രശസ്തിയും അതിലൂടെ സത്യസന്ധമായ വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരവുമാണ് എന്ന് നന്ദിയോടെ സ്മരിക്കുന്നുവെന്നും കെഎസ്ആർടിസി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പൊതുജനത്തിന് ആവശ്യമായതും സൗകര്യപ്രദമായതും വിശ്വാസ യോഗ്യമായതും ആയ ഏത് സൗകര്യങ്ങളും സേവനങ്ങളും 'അവർ' സ്വയം തെരഞ്ഞെടുക്കുകയാണ് പതിവ്...

അതാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന് ലഭിച്ച സ്വീകാര്യത...

കൃത്യമായ അജണ്ടയോടുകൂടി തെറ്റായ വാർത്തകളും ഡീ ഗ്രേഡിംഗും നടത്തി സാമൂഹ്യ മാധ്യമങ്ങൾ വഴി ഉൾപ്പെടെ ബുദ്ധിമുട്ടിപ്പിച്ചവരോട് (പരോക്ഷമായി സഹായിച്ചവരോട്) ഒന്നേ ഞങ്ങൾക്ക് പറയാനുള്ളൂ... നിങ്ങളുടെ അമിതാവേശം ഞങ്ങൾക്കു നൽകിയത് ഒരു രൂപ ചെലവില്ലാതെ ലോകോത്തര പ്രീമിയം ബ്രാന്റ് ബസ്സുകൾക്ക് ലക്ഷങ്ങൾമുടക്കി പരസ്യം നൽകിയാൽ കിട്ടുന്നതിലേറെ പ്രശസ്തിയും അതിലൂടെ സത്യസന്ധമായ വസതുതകൾ പൊതുജനങ്ങളെ ബോധ്യപെടുത്തുന്നതിനുള്ള അവസരവുമാണ് എന്നത് നന്ദിയോടെ സ്മരിക്കുന്നു...

വാഹനങ്ങൾക്ക് അപകടം സംഭവിക്കുക സ്വാഭാവികമാണ്. ഏറ്റവും പുതിയ വാഹനങ്ങൾക്കും പഴയ വാഹന ങ്ങൾക്കും സംഭവിക്കാം...

എങ്ങനെ സംഭവിക്കുന്നു എന്നതാണ് പ്രധാനം...

കെ.എസ്.ആർ.ടി.സി യോ കെ - സ്വിഫ്റ്റോ അപകടത്തിൽപെട്ടിട്ടുണ്ടെങ്കിൽ ഒറ്റപ്പെട്ട ചില മാദ്ധ്യമങ്ങൾക്കും സമൂഹ മാദ്ധ്യമങ്ങളിലെ ഒരു വിഭാഗത്തിനും പ്രതിസ്ഥാനത്ത് കെ.എസ്.ആർ.ടി.സി- യോ കെ - സ്വിഫ്റ്റോ ആകുന്നത് ബോധപൂർവ്വമല്ലെന്നു കരുതാൻ തരമില്ല.

ഈയിടെ നടന്ന ഒരു അപകടത്തിന്റെ തെറ്റായ വാർത്ത നൽകിയ ശേഷം പിന്നീട് CCTV ദൃശ്യം പരിശോധിച്ച് സ്വിഫ്റ്റ് ബസിന്റെ ഡ്രൈവറുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ല എന്ന് ബോധ്യപെട്ടെങ്കിലും വാർത്ത നൽകിയവരാരും ശരിയുടെ പക്ഷം ബോധ്യപ്പെടുത്തുവാൻ ശ്രമിച്ചിട്ടില്ല...

ആരോടും പരാതിയില്ല ...

ദയവായി ഞങ്ങൾ നിങ്ങൾക്കുവേണ്ടിയുള്ളതാണെന്നത് തിരിച്ചറിയുക...

കെഎസ്ആർടിസി എന്നും ജനങ്ങൾക്ക് സ്വന്തം... ജനങ്ങളോടൊപ്പം...



TAGS :

Next Story