Quantcast

ബിജെപിക്കാരനാണെന്ന് പറയാൻ എനിക്ക് നാണക്കേടായി, സഹിക്കാൻ പറ്റില്ല; ബിജെപി വിട്ട കെ.എ ബാഹുലേയൻ

ശ്രീനാരായണഗുരു ജയന്തി ആഘോഷം ഒബിസി മോർച്ചയെ മാത്രം ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ബാഹുലേയൻ ബിജെപി വിട്ടതും ഇപ്പോൾ സിപിഎമ്മിൽ ചേരാൻ തീരുമാനിച്ചതും

MediaOne Logo

Web Desk

  • Updated:

    2025-09-17 15:41:06.0

Published:

17 Sept 2025 8:39 PM IST

ബിജെപിക്കാരനാണെന്ന് പറയാൻ എനിക്ക് നാണക്കേടായി, സഹിക്കാൻ പറ്റില്ല; ബിജെപി വിട്ട കെ.എ ബാഹുലേയൻ
X

തിരുവനന്തപുരം: ബിജെപി മുൻ ദേശീയ കൗൺസിൽ അംഗം കെ.എ ബഹുലേയൻ സിപിഎമ്മിലേക്ക്. എകെജി സെന്ററിൽ എത്തി എം.വി ഗോവിന്ദനെ കണ്ട ശേഷമാണ് സിപിഎമ്മിനൊപ്പം ചേരാനുള്ള പ്രഖ്യാപനം. ശ്രീനാരായണഗുരു ജയന്തി ആഘോഷം ഒബിസി മോർച്ചയെ മാത്രം ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ബാഹുലേയൻ ബിജെപി വിട്ടത്.

പുറത്തിറങ്ങി ബിജെപിക്കാരനാണെന്ന് പറയാൻ തനിക്ക് നാണക്കേടായി. സഹിക്കാൻ പറ്റില്ലെന്നും അനുഭവിച്ചാലേ മനസിലാകൂവെന്നുമാണ് ഗോവിന്ദനെ കണ്ട ശേഷം ബാഹുലേയൻ മാധ്യമങ്ങളോട് പറഞ്ഞത്.

നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ മറ്റു പാർട്ടികളിൽ നിന്ന് എത്തിയവർക്ക് മാരാർജി ഭവനിൽ സംസ്ഥാന പ്രസിഡണ്ട് രാജിവ് ചന്ദ്രശേഖർ സ്വീകരണം ഒരുക്കുന്ന അതേസമയമായിരുന്നു കെ.എ ബാഹുലേയന്റ സിപിഎമ്മിനൊപ്പം ചേർന്നുകൊണ്ടുള്ള പ്രഖ്യാപനം.

ബിജെപി ദേശീയ സമിതി അംഗമായ ബാഹുലേയൻ,എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്നു. പുതിയ സംസ്ഥാന നേതൃത്വത്തിന്റെ ഈഴവ വിരുദ്ധ നിലപാടിലും ക്രൈസ്തവരും ആയി അടുക്കാനുള്ള ശ്രമങ്ങളിലും കടുത്ത പ്രതിഷേധമാണ് ബിജെപിയിൽ നിലനിൽക്കുന്നത്. സോഷ്യൽ മീഡിയയിലും അല്ലാതെയും രാജീവ് ചന്ദ്രശേഖരനെതിരെ സജീവ ബിജെപി പ്രവർത്തകർ പ്രതിഷേധം കടുപ്പിക്കുന്നുമുണ്ട്. മോർച്ച ഭാരവാഹികളെ പ്രഖ്യാപിച്ചതിലും വലിയ പ്രതിഷേധമാണ് ഉയർന്നത്. അതിനിടയാണ് ബാഹുലേയന്റെ കൂടുമാറ്റം.

TAGS :

Next Story