Quantcast

കാഫിർ സ്‌ക്രീൻ ഷോട്ട് കേസ്; പ്രത്യേക അന്വേഷണ സംഘം ഇന്ന് ആദ്യ യോഗം ചേരും

കേസിൻ്റെ നിലവിലെ അവസ്ഥ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ തുടർ നീക്കങ്ങൾക്ക് രൂപം നൽകും

MediaOne Logo

Web Desk

  • Published:

    5 Jun 2026 6:54 AM IST

കാഫിർ സ്‌ക്രീൻ ഷോട്ട് കേസ്; പ്രത്യേക അന്വേഷണ സംഘം ഇന്ന്  ആദ്യ യോഗം ചേരും
X

കോഴിക്കോട്: കാഫിർ സ്‌ക്രീൻ ഷോട്ട് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് ആദ്യ യോഗം ചേരും. രാവിലെ 10 മണിക്ക് വടകര റൂറൽ എസ്‍പി ഓഫീസിലാണ് യോഗം. കോഴിക്കോട് റൂറൽ എസ്.പി.ഫറാഷ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി മനോഹരൻ ഉൾപ്പെടെ അന്വേഷണ നംഘത്തിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. കേസിൻ്റെ നിലവിലെ അവസ്ഥ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ തുടർ നീക്കങ്ങൾക്ക് രൂപം നൽകും.

അതേസമയം കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചെങ്കിലും വ്യാജ സ്ക്രീന്‍ഷോട്ട് ഇപ്പോഴും സിപിഎം നേതാവിന്റെ പേജിൽ സജീവമാണ്. സിപിഎം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബുവിന്‍റെ ഫേസ് പേജിലാണ് കാഫിർ സ്‌ക്രീൻ ഷോട്ട് ഇപ്പോഴുമുള്ളത്. ഇയാൾക്കും സ്ക്രീന്‍ഷോട്ട്പ്രചരിപ്പിച്ച മുന്‍ സി പിഎം എംഎല്‍എ കെ.കെ ലതികക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് വി.പി ദുൽഖിഫിൽ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

2024 ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പ്രചരിച്ചതാണ് കാഫിർ സ്ക്രീന്‍ഷോട്ട്. യൂത്ത് ലീഗ് പ്രവർത്തകന്‍ മുഹമ്മദ് കാസിമിനെയാണ് ആദ്യം പൊലീസ് പ്രതി ചേർത്തത്. ഹൈക്കോടതി ഇടപടെലിനെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഡിവൈഎഫ് ഐപ്രവർത്തകന്‍ റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. തുടർന്ന് അന്വേഷണം മുന്നോട്ടു പോയില്ല.



TAGS :

Next Story