കണ്ണൂരിൽ ഒരു വയസുകാരന് അനസ്തേഷ്യ നൽകിയതിൽ വീഴ്ച; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ പരാതി
മുഖത്തെ മുറിവിന് സ്റ്റിച്ച് ഇടാനാണ് അനസ്തേഷ്യ നൽകിയത്

കണ്ണൂര്‍: കണ്ണൂരിൽ ഒരു വയസുകാരന് അനസ്തേഷ്യ നൽകിയതിൽ വീഴ്ച എന്ന് പരാതി. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെയാണ് പരാതി. സൂരജ് - വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മുഖത്തെ മുറിവിന് സ്റ്റിച്ച് ഇടാനാണ് അനസ്തേഷ്യ നൽകിയത്. ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Updating....
Next Story
Adjust Story Font
16

