ഇന്‍സ്റ്റഗ്രാമില്‍ പോര്‍വിളി; കണ്ണൂരില്‍ സിപിഎം- മുസ്‌ലിം ലീഗ്- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
റെഡ് ആര്‍മി കണ്ണൂര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റിന് കീഴെ വന്ന കമന്റിലാണ് സൈബര്‍ പൊലീസ് കേസെടുത്തത്

കണ്ണൂര്‍: സമൂഹമാധ്യമത്തിലെ പോര്‍വിളിയില്‍ കണ്ണൂരില്‍ സിപിഎം-മുസ്‌ലിം ലീഗ്- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. റെഡ് ആര്‍മി കണ്ണൂര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റിന് കീഴെ വന്ന കമന്റിലാണ് സൈബര്‍ പൊലീസ് കേസെടുത്തത്.
നാടന്‍ ബോംബ് പൊട്ടിക്കുന്ന റീല്‍ ആണ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. ഇതിന്റെ കീഴില്‍ വന്ന കമന്റുകള്‍ കണക്കിലെടുത്ത് സമൂഹത്തില്‍ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു സമൂഹമാധ്യമങ്ങളിലെ പോര്‍വിളി.
Next Story
Adjust Story Font
16

