സുന്നി ലയനം ഉണ്ടാകുമോ? ഫെബ്രുവരി 14ന് നിലപാട് വ്യക്തമാക്കുമെന്ന് കാന്തപുരം
സമസ്തയിൽ നിന്ന് വിട്ടുപോയവർ തിരികെ വരണമെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേരത്തെ ആഹ്വാനം ചെയ്തിരുന്നു

കോഴിക്കോട്: സമസ്ത മുന്നോട്ടുവെച്ച സുന്നി ഐക്യ ആഹ്വാനത്തില്‍ പ്രതികരണവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. സുന്നി ലയനവുമായി ബന്ധപ്പെട്ട് നിരവധി തവണ ചര്‍ച്ചകളും സംസാരങ്ങളും ഉണ്ടായിട്ടുണ്ടെന്നും 14ന് നിലപാട് അറിയിക്കാമെന്നും കാന്തപുരം അറിയിച്ചു. സമസ്തയിലേക്ക് തിരികെ വരണമെന്ന ജിഫ്രി തങ്ങളുടെ പ്രസ്താവനക്ക് അന്ന് മറുപടി നല്‍കുമെന്നും കാന്തപുരം വ്യക്തമാക്കി.
'സുന്നി ലയനം ശുഭ സൂചനയാണോ അല്ലയോ എന്നുള്ള കാര്യങ്ങളെല്ലാം അന്ന് പറയും. അക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നതിനായി 14ാം തീയതി നിശ്ചയിച്ചിരിക്കുകയാണ്. സമസ്തയിലേക്ക് തിരികെ വരണമെന്ന ജിഫ്രി തങ്ങളുടെ പ്രസ്താവനക്കും അന്ന് മറുപടി പറയും.' അദ്ദേഹം പറഞ്ഞു.
നേരത്തെ, സമസ്തയില്‍ നിന്ന് വിട്ടുപോയവര്‍ തിരികെ വരണമെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തിരുന്നു. വിട്ടുപോയവരും താല്‍ക്കാലികമായി വിട്ടുനിന്നവരും പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരികെ വരണമെന്നും ജിഫ്രി തങ്ങള്‍ ആവശ്യപ്പെട്ടു. കാന്തപുരത്തിന്റെയും സിഐസിയുടെയും പേരെടുത്ത് പറയാതെയായിരുന്നു ജിഫ്രി തങ്ങളുടെ പ്രസംഗം.
കാസര്‍കോട് കുണിയയില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ സമാപനവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Adjust Story Font
16

