കാസർകോട് പുലി തുരങ്കത്തിൽ കുടുങ്ങി
മടന്തക്കോട് അനിലിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ തുരങ്കത്തിൽ വൈകിട്ട് ഏഴ് മണിയോടെയാണ് പുലിയെ കണ്ടെത്തിയത്.

കൊളത്തൂര്‍: കാസര്‍കോട് കൊളത്തൂര്‍ മടന്തക്കോടില്‍ പുലി തുരങ്കത്തില്‍ കുടുങ്ങി. മടന്തക്കോട് അനിലിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ തുരങ്കത്തിൽ വൈകിട്ട് ഏഴ് മണിയോടെയാണ് പുലിയെ കണ്ടെത്തിയത്.
വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പുലിയെ കൂട്ടിലേക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചു. മയക്കു വെടിവെച്ച് പുലിയെ പിടികൂടി കാട്ടിൽ വിടാനാണ് വനം വകുപ്പിൻ്റെ തീരുമാനം. കഴിഞ്ഞ ഒരാഴ്ച്ചയായി പെർളടക്കം കൊളത്തൂർ ഭാഗത്ത് പുലി ഭീഷണി നിലനിൽക്കുന്നുണ്ട്.
വനംവകുപ്പ്, പുലിക്കായി കൂട് വെക്കാനുള്ള നീക്കത്തിലായിരുന്നു. ഈ സമയത്താണ് പുലി, തുരങ്കത്തില്‍ കുടുങ്ങിയത്.
Watch Video Report
Next Story
Adjust Story Font
16

