Quantcast

കാസർകോട്ടെ യുവാവിന്റെ മരണം; രണ്ടുപേർ കസ്റ്റഡിയിൽ

സംഭവത്തിൽ മുഹമ്മദ് ഷഹബാസ്, രഹനാസ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്

MediaOne Logo

Web Desk

  • Published:

    6 Dec 2022 8:45 AM GMT

കാസർകോട്ടെ യുവാവിന്റെ മരണം; രണ്ടുപേർ കസ്റ്റഡിയിൽ
X

കാസർകോട്: കാസർകോട് തൃക്കരിപ്പൂരിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കേസിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് തൃക്കരിപ്പൂർ മൊട്ടമ്മൽ വയലോടി കോളനിയിലെ പ്രജേഷിനെ ഇന്നലെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ മുഹമ്മദ് ഷഹബാസ്, രഹനാസ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. മൃതദേഹത്തിന് സമീപം യുവാവിന്റെ ബൈക്കും ഇന്നലെ കണ്ടെത്തിയിരുന്നു. തൊട്ടടുത്ത മതിലിൽ ഹെൽമെറ്റും കണ്ടെത്തിയിരുന്നു. പാന്റ്സ് മാത്രം ധരിച്ച നിലയിലാണ് ഇന്നലെ മൃതദേഹം ഉണ്ടായിരുന്നത്. ശരീരത്തിൽ പൂർണമായും ചളിപുരണ്ട നിലയിലായിരുന്നു. കൈത്തണ്ടയിലും ചോര കല്ലിച്ച പാടുകളും ഉണ്ടായിരുന്നു.

കൊലപാതകമെന്ന് ആരോപിച്ച് പ്രജീഷിന്റെ ബന്ധുക്കൾ രംഗത്തുവന്നിരുന്നു. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് കണ്ടെത്തിയത്.

TAGS :

Next Story